കോപ്പന്‍ഹേഗന്‍: കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ആറ്റെന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. നെതര്‍ലാന്‍ഡ്‌സിലെ ബ്രബാന്‍ഡിലെ ഡുയിസെലിലുള്ള വീട്ടില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം.
1952ലാണ് ഫിലിപ്‌സ് കമ്ബനിയില്‍ ലൂ ജോലിക്ക് ചേര്‍ന്നത്. തുടര്‍ന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം ഉത്പന്ന വികസന വകുപ്പിന്റെ തലവനായത്. പിന്നീടാണ് ലൂ ആറ്റെന്‍സ് പോര്‍ട്ടബിള്‍ ടേപ്പ് റെക്കോര്‍ഡര്‍ വികസിപ്പിച്ചെടുത്തത്. 10 ലക്ഷം ടേപ്പ് റെക്കോര്‍ഡറുകളാണ് അന്ന് വിറ്റുപോയത്. രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം കാസറ്റ് ടേപ്പ് കണ്ടുപിടിച്ചു.
1963ല്‍ ഒരു പ്ലാസ്റ്റിക് നിര്‍മിത കാസറ്റ് ടേപ് ഒരു ഇലക്ട്രോണിക് മേളയില്‍ അദ്ദേഹം അവതരിപ്പിച്ചു. ഒരു പായ്ക്ക് സിഗരറ്റിനേക്കാള്‍ ചെറുതായിരുന്നു അത്. ഈ ടേപ്പുകള്‍ ജാപ്പനീസ് കമ്ബനികള്‍ വേഗത്തില്‍ പകര്‍ത്തിയെങ്കിലും വ്യത്യസ്ത രീതിയിലുണ്ടാക്കി ലൂ തന്റെ കഴിവു തെളിയിച്ചു.