മമ്മൂട്ടി ചിത്രം ‘വണ്‍’ ട്രെയിലര്‍ പുറത്തിറങ്ങി. രാഷ്ട്രീയം പ്രമേയമാക്കി ഒരുക്കിയ ചിത്രത്തില്‍ കരുത്തനായ മുഖ്യമന്ത്രിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് മമ്മൂട്ടി എത്തുന്നത്.
സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ആണ്. ചിത്രത്തില്‍ രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.