കൊല്‍ക്കത്ത: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ബോളിവുഡ് താരം മിഥുന്‍ ചക്രബര്‍ത്തിക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുത്ത റാലിയില്‍ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു മിഥുന്‍ ചക്രബര്‍ത്തിയുടെ ബിജെപി പ്രവേശനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ചക്രബര്‍ത്തി മോദിയുമായി വേദി പങ്കിടാന്‍ സാധിച്ചത് സ്വപ്ന തുല്യമായ കാര്യമാണെന്ന് പറയുകയും ചെയ്തു.
‘എന്നെ കണ്ട് വിഷമില്ലാത്ത സര്‍പ്പമാണെന്ന് കരുതേണ്ട, ഞാനൊരു മൂര്‍ഖനാണ്, ഒരൊറ്റ കൊത്തില്‍ നിങ്ങള്‍ പടമാകും” തുടങ്ങിയ തന്റെ സൂപ്പര്‍ ഹിറ്റ് ഡയലോഗുകള്‍ സദസില്‍ അവതരിപ്പിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകരെ അദ്ദേഹം കയ്യിലെടുത്തത്.
മുന്‍പ് ഇടത് പക്ഷത്ത് സജീവമായിരുന്ന ചക്രബര്‍ത്തി പിന്നീട് തൃണമൂലില്‍ ചേര്‍ന്നെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം രാജിവക്കുകയായിരുന്നു.