കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്എഫ്‌ഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ ഐഷി ഘോഷിനെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം. പശ്ചിമ ബര്‍ധമാന്‍ ജില്ലയിലെ ജമുരിയ മണ്ഡലത്തിലാണ് ഐഷി പോരിനിറങ്ങുന്നത്.
ജെഎന്‍യുവില്‍ നടന്ന അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഐഷിയുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത് വിവാദമായിരുന്നു.
പശ്ചിമ ബംഗാളിലെ ദുർഗാപൂർ സ്വദേശിയായ ഐഷി ഘോഷ് ഇപ്പോൾ ജെഎൻയുവിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനിയാണ്. ജെഎൻയുവിൽ എംഫിലിന് ചേരും മുമ്പ് ദില്ലി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദപഠനം പൂർത്തിയാക്കിയിരുന്നു ഐഷി. ജെഎൻയുവിൽ കഴിഞ്ഞ പതിമൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം എസ്എഫ്ഐക്കുണ്ടാകുന്ന ഒരു യൂണിയൻ പ്രസിഡണ്ടാണ് ഐഷി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, പരിതാപാവസ്ഥയിലായിരുന്ന ഹോസ്റ്റലുകളെയും, റീഡിങ് റൂമുകളെയും പുനരുദ്ധരിക്കാൻ വേണ്ടി അവർ നടത്തിയ സജീവമായ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
അതേസമയം, മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും തമ്മില്‍ ഏറ്റുമുട്ടുന്ന നന്ദിഗ്രാമില്‍ മീനാക്ഷി മുഖര്‍ജിയെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം പ്രഖ്യാപിച്ചു.