പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മമതാ ബാനർജി നാമനിർദേശ പത്രിക സമർപ്പിച്ചു.നന്ദിഗ്രാം മണ്ഡലത്തിൽ നിന്നാണ് മമതാ മത്സരിക്കുന്നത്.തൃണമൂൽ കോൺഗ്രസ് വിട്ട സുവേന്ദു അധികാരിയാണ് മമതയുടെ എതിർ സ്ഥാനാർത്ഥി.ക്ഷേത്രദർശനങ്ങൾക്ക് ശേഷമാണ് മമത നാമനിർദേശ പത്രിക സമർപ്പിച്ചത്.
സ്വന്തം മണ്ഡലത്തെ ഉപേക്ഷിച്ചാണ് മമതാ നന്ദിഗ്രാമിൽ മത്സരിക്കുന്നത്.താൻ തെരുവിൽ പോരാടി വനന്തനെന്നും നന്ദിഗ്രാം ജനത തന്നോടൊപ്പം നിൽക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും മമതാ പറഞ്ഞു. എതിർ സ്ഥാനാർഥി സുവേന്ദു വെള്ളിയാഴ്ച പത്രിക നൽകും.താൻ നന്ദിഗ്രാമത്തിന്റെ പുത്രനാണെന്നും മമത അന്യദേശകാരിയാണെന്നുമാണ് സുവേന്ദു പറയുന്നത്.