ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍, ഡി.എം.കെ മുന്നണിയില്‍ സിപിഎമ്മിന് ആറു സീറ്റ് നല്‍കാന്‍ ധാരണയായി. തിങ്കളാഴ്ച രാവിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും സി.പി.എം തമിഴ്നാട് ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണനും ധാരണപത്രത്തില്‍ ഒപ്പുവെച്ചു.
കുറഞ്ഞ സീറ്റുകള്‍ അനുവദിച്ചതില്‍ അതൃപ്തിയുണ്ടെങ്കിലും ബി.ജെ.പി -അണ്ണാ ഡി.എം.കെ സഖ്യത്തെ പരാജയപ്പെടുത്തുകയും മതേതര മുന്നണി അധികാരത്തില്‍ വരുകയും വേണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിെന്റ ഭാഗമായി വിട്ടുവീഴ്ചക്ക് തയാറാവുകയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന് അറിയിച്ചു.
മതേതര മുന്നണിയിലെ മറ്റു ഘടകകക്ഷികളായ സി.പി.െഎ, എം.ഡി.എം.കെ, വിടുതലൈ ശിറുത്തൈകള്‍ കക്ഷി എന്നിവക്കും ആറു സീറ്റ് വീതമാണ് ലഭിച്ചത്. മുസ്ലിം ലീഗിന് മൂന്നു സീറ്റ് അനുവദിച്ചു.