കാലത്തിനൊപ്പം മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ നാട്ടിലെ സ്ത്രീകളും. ഒരു കാലത്ത് അടുക്കളകളില്‍ നിര്‍ബന്ധപൂര്‍വം തളക്കപ്പെട്ടിരുന്ന ഒരു ജനത അവരുടെ ഏറ്റവും വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ വരെ അവരെ തളച്ചിരുന്ന ഇടങ്ങളിലില്‍ നിന്നെല്ലാം മോചിതരായി അവര്‍ ഈ ലോകത്തെ ആസ്വദിച്ച് തുടങ്ങിയിരിക്കുന്നു. അതേ, ഈ ലോകം അവരുടേത് കൂടിയാണ്. ഈ സമയം, ഈ കാലം, ഈ ലോകം അവരുടേതാണ്. ഇനിയും അവര്‍ക്ക് മുന്നേറാനുള്ള ഈ ലോകത്തെ കുറിച്ച് അവര്‍ക്ക് ഏറെ സ്വപ്നങ്ങളുണ്ട്.
10 സ്ത്രീകള്‍, അവരുടെ സ്വപ്നങ്ങള്‍ അന്വേഷണം.കോമിലൂടെ ലോകത്തോട് വിളിച്ചുപറയുകയാണ്. ഇത് അവരുടെ സ്വപ്നം മാത്രമല്ല. ലോകത്ത് അനിവാര്യമായ മാറ്റങ്ങളാണ്.
മാറുന്നത് നമ്മളാണ്, തീരുമാനം എടുക്കുന്നതും നമ്മള്‍ തന്നെയാണ് ലൈഫില്‍ ഒരുപാട് ഡ്രീംസ് ഉണ്ട്. എന്റെ ലൈഫില്‍ ഞാന്‍ ഏറ്റവും വലിയ സ്ഥാനം നല്‍കുന്നത് എന്റെ അമ്മക്ക് ആണ്. അമ്മക്ക് ഏറ്റവും നല്ല ജീവിതം കൊടുക്കുക എന്നുള്ളതാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനു വേണ്ടി തന്നെ എന്ത് കഠിന അധ്വാനം ചെയ്യാനും പരിശ്രമിക്കാനും ഞാന്‍ തയാറാണ്. അതിന്റെ ഫലം എനിക്ക് കിട്ടി. എന്റെ ജീവിതത്തിലെ വലിയ സ്വപ്നം എനിക്ക് നേടാന്‍ കഴിഞ്ഞു. ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ ജീവിതം മറ്റുള്ളവര്‍ക്ക് ഉദാഹരണമായി കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞു.
എന്നാല്‍ അടുക്കളയില്‍ ഒതുങ്ങിക്കൂടുന്നത് മാത്രമല്ല നിങ്ങള്‍ക്ക് ഒരു സ്വപ്നം ഉണ്ടെങ്കില്‍ അത് നേടാന്‍ കഴിയും.അവസരങ്ങള്‍ നമുക് മുന്നില്‍ വരുമ്പോള്‍ പോസിറ്റീവായ രീതിയില്‍ കണ്ടിട്ട് ശക്തമായിട്ടുള്ള ഒരു തീരുമാനം എടുക്കുക. ഒരു സ്ത്രീ എന്ന നിലയില്‍ ഒരുപാടു കഷ്ടപെട്ടിട്ടുണ്ട്.പക്ഷെ ഇതിലൊക്കെ ഉപരി ഞാന്‍ എപ്പോഴും ആലോചിച്ചിട്ടുള്ളത് എന്റെ അമ്മ എടുത്തിട്ടുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളൊന്നും ഞാന്‍ എടുത്തില്ല എന്നുള്ളതാണ്. അതുമായി താരത്മ്യം ചെയ്യുമ്പോള്‍ എന്റെ കഷ്ടപ്പാടുകള്‍ ഒന്നുമല്ലായിരുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ ഞങ്ങള്‍ക്ക് വലിയ നേട്ടമുണ്ട്. ശക്തമായ ഇച്ഛാശക്തി ഉള്ള ആളാണ് ഒരു സ്ത്രീ എന്ന് പറയുന്നത്. അത് താരതമ്യം ചെയ്യാന്‍ കഴിയില്ല. ഒരിക്കല്‍ ഒരു തീരുമാനമെടുത്ത് ഇറങ്ങി തിരിച്ചു കഴിഞ്ഞാല്‍ ആര്‍ക്കും അവളെ തടയാന്‍ കഴിയില്ല. ലക്ഷ്യ ബോധമുള്ള ഒരു സ്ത്രീ 10 പുരുഷന്മാര്‍ക്ക് തുല്യമാണ്.അമ്മ കഴിഞ്ഞാല്‍ എന്റെ ലൈഫില്‍ വേണ്ടപ്പെട്ട ആളുകളുടെ ഉപദേശം സ്വീകരിച്ചത് കൊണ്ടാണ് എന്റെ ജീവിതം ഇന്ന് എന്തെങ്കിലും ഒക്കെ വേറെ തരത്തില്‍ അര്ഥവത്തായതും എനിക്കിന്ന് ഇതിനെക്കാളും വലിയ വലിയ കാര്യങ്ങള്‍ നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം കിട്ടുന്നതും. ഞാന്‍ വഴി വേറെ ഒരുപാട് ആള്‍ക്കാരുടെ ലൈഫ് എനിക്ക് ഹെല്പ് ചെയ്യാന്‍ പറ്റും എന്നുള്ളൊരു തലത്തിലേക്കുമൊക്കെ കാര്യങ്ങള്‍ മാറിയതും.നിങ്ങളുടെ പരിധികളില്‍ നിശ്ചയിക്കാതെ സ്വയം വിശ്വസിക്കുക, സ്വപ്നങ്ങള്‍ നേടാന്‍ അവസരമൊരുക്കുക. സാഹചര്യങ്ങള്‍ ഒന്നും അതിനു ഒത്തുവരില്ല.
സാഹചര്യങ്ങള്‍ കാരണമാണ് ഇങ്ങനെയൊക്കെയെന്ന് പലരും പറയുമ്പോള്‍ ഇതേ സാഹചര്യങ്ങള്‍ തന്നെയാണ് എല്ലാവരുടേതും എന്ന് ചിന്തിക്കുക. സാഹചര്യങ്ങള്‍ മാറി മറിഞ്ഞൊന്നും വരില്ല. മാറുന്നത് നമ്മളാണ്. തീരുമാനം എടുക്കുന്നതും നമ്മള്‍ തന്നെയാണ്.
സ്ത്രീത്വത്തെ ആഘോഷിക്കാന്‍ ഒരു ദിവസം, അതാണ് അന്താരാഷ്ട്ര വനിതാ ദിനം. ഒരുപാട് അനുഭവങ്ങള്‍, അധ്വാനത്തിന്റേയും വിയര്‍പ്പിന്റേയും ഓര്‍മ്മപ്പെടുത്തലുകള്‍ ഇതിന്റെയൊക്കെ സാക്ഷ്യപത്രമാണ് വനിതാ ദിനം.
നാം ജീവിക്കുന്ന സമൂഹം തുടര്‍പോരാട്ടത്തിലൂടെ ഉടച്ചുവാര്‍ക്കപ്പെടണ്ടേതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഈ ദിനത്തില്‍ ഏവര്‍ക്കും എന്റെ വനിതാ ദിനാശംസകള്‍. ഓരോ ജീവിതത്തിനും ഒരുപാട് സ്വപ്നങ്ങളുണ്ടാവും. ലോകം എത്രയൊക്കെ പുരോഗമിച്ചുവെന്ന് പറഞ്ഞാലും സ്ത്രീ ആയി പിറന്നതു കൊണ്ട് മാത്രം സ്വപ്നം കാണാന്‍ പാടില്ലെന്ന് പറയുന്ന ഒരു സമൂഹം ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. ആ അതിര്‍വരമ്പുകള്‍ തകര്‍ന്ന് നിറമുള്ള സ്വപ്നങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്ക് കഴിയണം. പ്രധാന മന്ത്രിയാകണം പ്രസിഡന്റാകണം മുഖ്യമന്ത്രിയാകണമെന്നൊക്കെ ആഗ്രഹിച്ചവര്‍ അതൊക്കെ ആയി തീര്‍ന്നിട്ടുണ്ടെന്ന് നമുക്ക് ഓര്‍മ്മ വേണം.
എനിക്കുമുണ്ട് അതുപോലെ ഒന്ന്. ഇനിയും മാറാല പിടിച്ചിട്ടില്ലാത്ത മുത്ത് പോലെ ഞാന്‍ കാത്തു സൂക്ഷിക്കുന്ന ഒരു സ്വപ്നം. നൃത്തം പഠിക്കണമെന്നത് എന്റെ എക്കാലത്തേയും വലിയൊരു ആഗ്രഹമായിരുന്നു. അത് ഒരിക്കലും നടക്കാത്ത സ്വപ്നം ഒന്നുമല്ല. പക്ഷെ എന്തൊ അറിയില്ല. സാഹചര്യം അനുകൂലമായി വന്നില്ലെന്ന് വേണമെങ്കില്‍ പറയാം. പക്ഷെ എനിക്കുറപ്പാണ്. ഒരിക്കള്‍ ഞാനെന്റെ സ്വപ്നം നേടുക തന്നെ ചെയ്യും.
ജന്തുക്കളില്‍ ഏറ്റവും വിവേകമുള്ള മനുഷ്യരില്‍ തന്നെയാണ് സ്വഭാവ വൈകല്യങ്ങളും കൂടുതലായി കാണുന്നത്. സാമൂഹിക അച്ചടക്കം പാലിക്കാന്‍ പോലും സ്വഭാവ വൈകല്യങ്ങള്‍ ആയുധമാക്കുന്നവര്‍ ആണ് മനുഷ്യര്‍. സാമൂഹിക അച്ചടക്കം പാലിക്കാന്‍ സ്ത്രീകളെ നിശ്ശബ്ദര്‍ ആക്കിയാല്‍ മതിയെന്ന നിലപാടുകാര്‍ ആണ് ഭൂരിഭാഗവും. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും എല്ലാ സ്ത്രീകളും അത് നേരിട്ടിട്ടുണ്ടാവം. ഈ ചിന്താഗതി ഇല്ലാത്തൊരു ലോകമാണ് എന്റെ മനസ്സില്‍ ഉള്ളത്.
സ്ത്രീകളുടെ ശബ്ദം ഉയര്‍ന്നാല്‍ ചിരി ഉച്ചത്തില്‍ ആയാല്‍ സമ്പാദിച്ചാല്‍ തകര്‍ന്നുപോകുന്ന സമൂഹം അല്ല നമ്മുടേത് എന്ന വെളിപാട് എല്ലാവരിലും എത്തണം. സാമൂഹിക അച്ചടക്കം പാലിക്കല്‍ സ്ത്രീയുടെ മാത്രം ചുമതല അല്ല. അത് സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കാ തെ അവരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി ജീവിക്കാന്‍ അവര്‍ക്കും അവകാശം ഉണ്ടെന്ന് മനസിലാക്കുന്ന ഒരു ലോകം ഉണ്ടാവട്ടെ.
സ്ത്രീ ആയതില്‍ അഭിമാനിക്കുന്ന ഓരോ പെണ്ണിനും എന്റെ വനിതാ ദിനാശംസകള്‍
ഇപ്പൊ ലോകത്തില്‍ കേള്‍ക്കുന്ന പല പ്രശ്നങ്ങളില്‍ ഒന്നാണ് സ്ത്രി പുരുക്ഷ സമത്വം. അതു പറയുന്നതോ സ്ത്രീകള്‍ തന്നെ, സത്യത്തില്‍ ആ പറയുന്നത് എന്താണ്. അത് സാമാന്യ ബോധത്തോടെ ചിന്തിക്കുമ്പോള്‍ തെറ്റായ ഒന്നല്ലേ. കാരണം ഒരാള്‍ക്ക് സമൂഹത്തില്‍ കിട്ടുന്ന സ്ഥാനം കുറവാണെങ്കിലെ അതിനെക്കാള്‍ വലിയ സ്ഥാനം ആഗ്രഹിക്കു. മുകളിലിരിക്കുന്നവര്‍ താഴേക്ക് വരാന്‍ നോക്കില്ലല്ലോ. എന്റെ കാഴ്ച്ചപാടില്‍ ഒരു നല്ല പുരുക്ഷന്‍(സ്വഭാവം കൊണ്ട്) എപ്പോഴും കൂടുതല്‍ സ്ഥാനം കൊടുക്കുന്നത് അവന്റെ അമ്മയ്ക്കോ, ഭാര്യയ്ക്കോ, മകള്‍ക്കോ, സഹോദരിക്കോ ആയിരിക്കും. പിന്നെ എന്തിന് നമ്മള്‍ താഴേക്ക് നോക്കുന്നു. നമുക്ക് ഇപ്പോഴുള്ള സ്ഥാനം കുറച്ച് പുരുക്ഷനോടൊപ്പം ആവാന്‍ ആഗ്രഹിക്കാനോ.
ഇനി വരുന്ന തലമുറകളെങ്കിലും സ്ത്രീ സമത്വം എന്നതിനു പകരം സ്ത്രീ എന്ന ഉയര്‍ന്ന സ്ഥാനത്തേക്കു പുരുഷന്റെ മനസിനെ, അല്ലെങ്കില്‍ സ്ത്രീയുടെ ഇപ്പോഴുള്ള സ്ഥാനം അറിയാത്ത സ്ത്രീകളുടെ മനസിനേം കൂടി ഉയര്‍ത്താന്‍ ശ്രമിക്കട്ടെ
മാര്‍ച്ച് 8 ലോക വനിതാ ദിനം, ഈ ദിനത്തിന് ഒരുപാട് ചരിത്ര നിമിഷങ്ങളുടെ ഓര്‍മ്മകള്‍ കൂട്ടുണ്ട്. എന്നിരുന്നാലും ജീവിത സാഹചര്യം മെച്ചപ്പെടുത്താനായി ഓരോ സ്ത്രീയും സഹിക്കുന്ന യാതനകളും ത്യാഗങ്ങളും പ്രാധാന്യം അര്‍ഹിക്കുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ ചുറ്റുപാടുകളില്‍ നിന്നും ഞാന്‍ മനസിലാക്കിയത് ഒരു സ്ത്രീക്ക് വിദ്യാഭ്യാസം, ജോലി, കുടുംബം എന്നിവയൊക്കെ അര്‍ഹമായ രീതിയില്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവള്‍ സ്വതന്ത്രയാണ്. ഇന്ന് ഒട്ടുമിക്ക മേഖലകളിലും സ്ത്രീ അവളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പലപ്പോഴും സ്ത്രീകളോടുള്ള മോശമായ പെരുമാറ്റവും സമത്യമില്ലായ്മയും അവഗണനയുമെല്ലാം പണ്ട് മുതലെ ഉള്ള കാലത്തിന്റെ തുടര്‍ക്കഥയാണ്.
നീ വീട്ടിനുള്ളില്‍ അടങ്ങിയിരിക്കേണ്ടവളാണ്, നീ അമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ്, അടുക്കള നിനക്കുള്ളതാണ്, ഇത്തരത്തിലുള്ള വാക്കുകള്‍ കേട്ട് സ്ത്രീകള്‍ വീടിനുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിനൊക്കെ മാറ്റം വന്നിരിക്കുന്നു. ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകള്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചിരിക്കുന്നു. മാറ്റങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് തുടങ്ങണം. നമ്മുടെ മക്കളെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തന്നെ വാര്‍ത്തെടുക്കണം. 2021 ലെ വനിതാ ദിനത്തില്‍ #രവീീലെ ീേ രവമഹഹലിഴല എന്ന പ്രമേയത്തില്‍ ഞാനും പങ്കാളിയാകുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്ത് പോസിറ്റീവ് ആയി മുന്നോട്ട് പോകുമ്പോഴല്ലേ സ്ത്രീയും ഒരു വ്യക്തിത്വത്തിന് ഉടമകളാകുന്നത്.
നമ്മള്‍ വനിതാ ദിനം ആഘോഷിക്കുന്നത് തുല്യത അവബോധം ഉയര്‍ത്താനും നേട്ടങ്ങള്‍ ആഘോഷിക്കാനും അല്ലെ? അത് നല്ലത്. പക്ഷെ ഈ അവബോധം ഉണരുന്നത് ഒരു ദിവസത്തില്‍ മാത്രം ഒതുങ്ങി പോകരുത്. സ്ത്രീകല്‍ ഒത്തിരി പ്രേശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഒരുപാടു മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് ചെയ്യാനുണ്ട്. പ്രേത്യേകിച്ചും അത്യാവശ്യമായി കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതില്‍ നാമംല്‍ ഓരോരുത്തര്‍ക്കും പങ്കുണ്ട്.അത് നമ്മള്‍ ചെയ്യുക തന്നെ വേണം. സ്വപ്നങ്ങള്‍ കുറെ ഉണ്ട്. നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരു സ്ത്രീയെന്ന നിലയില്‍ നമുക്ക് നിരവധി തടസ്സങ്ങള്‍ തകര്‍ക്കണം, ഞാന്‍ അത് ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ അത് മുന്‍പും ചെയ്തിട്ടുണ്ട്. എനിക്ക് ഒരു ബ്ലോഗ് ഉണ്ട്. അതിലൂടെ സ്ത്രീകളെ സന്തോഷത്തോടെയും ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും തുടരാന്‍ ഉള്ള പ്രചോദനം നല്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് എന്റെ സ്വപ്നം.
ഓരോ വനിതയും മുന്നിട്ടിറങ്ങിയാല്‍ തീരാവുന്ന വ്യഥകളെ നമുക്ക് ചുറ്റുമുള്ളു. ഓരോ വനിതാ ദിനവും തിരിഞ്ഞു നോക്കാനുള്ള അവസരങ്ങളാണ്. തിരിച്ചറിവിന്റെ അടയാളപ്പെടുത്തലാണ്. എല്ലാ പുലരികളും പ്രതീക്ഷകളുടെ പൊന്കരുതലുകളുമായാണെത്തുന്നതെങ്കിലും വനിതാ ദിനങ്ങള്‍ എന്തുകൊണ്ടോ സ്ത്രീ മനസുകള്‍ക്ക് കൂടുതല്‍ ആര്‍ജവം പകരുന്നു. സ്വതന്ത്ര വിഹായസിലേക്ക് പാറിപറക്കാന്‍ വെമ്പുന്ന യുവ മാനസങ്ങളെ അലോസരപ്പെടുത്തുന്ന വാര്‍ത്തകള്‍ പിന്‍ വിളികളായെത്തുന്ന ഈ വേളയില്‍ സ്ത്രീ സുരക്ഷക്കാകട്ടെ പ്രഥമസ്ഥാനം. ചിറകറ്റ സ്ത്രീ ജനങ്ങള്‍ നമുക്ക് ചുറ്റും കനലെരിയുന്ന മനവുമായി ഉഴലുമ്പോള്‍ വനിതാ ദിനത്തിന്റെ പ്രസക്തി ഏറുന്നു. വിജയവീഥികള്‍ താണ്ടിയ ഓരോ വനിതയും മുന്നിട്ടിറങ്ങിയാല്‍ തീരാവുന്ന വ്യഥകളെ നമുക്ക് ചുറ്റുമുള്ളു. ഇത്തരം മുന്നേറ്റത്തിനുള്ള വേളയായ് മാറട്ടെ ഈ വനിതാ ദിനം.
എല്ലാ വെല്ലുവിളികളും തടസ്സങ്ങളും നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് കൂടുതല്‍ അടുക്കുന്നു. ഈ വനിതാ ദിനത്തില്‍ ഒരു ശക്തയായ സ്ത്രീയാണെന്നാണ് എനിക്ക് തോന്നുന്നത് . കാരണം ശക്തയായ സ്ത്രീകള്‍ എന്നെ വളര്‍ത്തി .ഒരു ശക്തയായ സ്ത്രീയുടെ യഥാര്‍ത്ഥ നിര്‍വചനം ആഴത്തിലും തീക്ഷ്ണമായും സ്‌നേഹിക്കുന്ന ഒരാളാണെന്നാണ്. നിങ്ങള്‍ കടന്നുപോകുന്ന എല്ലാ വെല്ലുവിളികളും തടസ്സങ്ങളും നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് കൂടുതല്‍ അടുക്കുന്നു. സാധ്യമല്ലെന്ന് തോന്നുമ്പോഴും ഉപേക്ഷിക്കാതിരിക്കുകയും മുന്നോട്ട് പോകുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഇതാണ് എന്റെ ബൂസ്റ്റിംഗ് ക്യാപ്സ്യൂള്‍. യഥാര്‍ത്ഥ സ്ത്രീകള്‍ എല്ലായ്പ്പോഴും ഈ കഷണം എടുക്കും. സ്വയം പുനര്‍നിര്‍മിക്കുക, എന്നത്തേക്കാളും ശക്തമായി മടങ്ങിവരികയും ചെയ്യുക എല്ലാ സ്ത്രീകള്‍ക്കും സന്തോഷകരമായ വനിതാ ദിനം. ഇന്ന് മാത്രമല്ല എല്ലാ ദിവസവും തിളങ്ങുക.
കാണുന്ന സ്വപ്നങ്ങള്‍ എല്ലാം യാഥാര്‍ഥ്യമായാല്‍ കാലത്തിനും കല്പനയ്ക്കും എന്ത് പ്രസക്തി? എന്നിരുന്നാലും നാം ഓരോരുത്തരും ഓരോരോ സ്വപ്നങ്ങള്‍ മെനഞ്ഞെടുക്കുന്നു. എന്നാല്‍ കണ്ട എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും തകിടം മറിഞ്ഞ ഒരു കാലയളവിലൂടെ കടന്നുപോകുന്ന നമ്മളില്‍ ചിലര്‍ക്കെങ്കിലും ഇപ്പോള്‍ സ്വപ്നം കാണാന്‍ ഭയമാണ്. വേദനയോടെ കഴിഞ്ഞുപോയ ആ സമയത്തെങ്കിലും എല്ലാവരുടെയും മനസും പ്രാര്‍ത്ഥനയും ഒന്നായിരുന്നു. അതേ ഒരു മനോഭാവത്തോടെ ഇനിയും നമ്മള്‍ ഈ ഭൂമിയില്‍ ജീവിക്കുകയാണെങ്കില്‍ ജീവിതം എത്ര മനോഹരമായേനെ! ഇനിയുള്ള കാലയളവില്‍ എങ്കിലും ദുരന്തങ്ങളും, ദുഖങ്ങളും ഇല്ലാതെ, അക്രമവും അനീതിയും ഇല്ലാതെ പരകാര്‍ച്ചവ്യാധിയും മുഖവരണവും ഇല്ലാത്ത പുതിയൊരു ലോകത്തെ പറ്റിയുള്ള സുന്ദരമായൊരു സ്വപ്നം നമ്മുക്ക് ഒരുമിച്ച് കാണാം. മാവേലിമന്നന്‍ ഭരിച്ചിരുന്ന ആ പഴയ കേരളം പോലെ ഈ ലോകത്തെ എല്ലാ ജീവജാലങ്ങളും പരസ്പരം സ്‌നേഹിച് മരിക്കാന്‍ നമ്മുക്ക് ഒന്നിച്ചു പ്രത്യാശിക്കാം പ്രാര്‍ത്ഥിക്കാം.
നിങ്ങളുടെ മനസ്സ് പറയുന്നതുപോലെ ചെയ്യുക ,ആത്മാവിനോട് സംസാരിക്കുക സ്വതന്ത്രയാകാന്‍ ആഗ്രഹിച്ചപ്പോള്‍, എന്റെ ചെറിയ ഗ്രാമത്തില്‍ നിന്ന് പുറത്തുവന്ന് ജീവിതം ഏറ്റവും നന്നായി ആസ്വദിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടുതുടങ്ങി. കാര്യങ്ങള്‍ നേടാന്‍ ഓരോ സ്ത്രീക്കും സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി, എല്ലാ സ്ത്രീകളോടും നിങ്ങളുടെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് ആരെയും ആശ്രയിക്കരുതെന്ന് എനിക്ക് നിര്‌ദേശിക്കാനുള്ളത്. നിങ്ങളുടെ മനസ്സ് പറയുന്നതുപോലെ ചെയ്യുക നിങ്ങളുടെ ആത്മാവിനോട് സംസാരിക്കുക, അവിടെ നിങ്ങള്‍ക്ക് ഉത്തരം കിട്ടും. ആഗ്രഹിച്ചത് എല്ലാം നേടിയെടുക്കാന്‍ പരിശ്രമിക്കുക. ഇപ്പോള്‍ എന്റെ അടുത്ത ആഗ്രഹം ഒരു വിദേശ രാജ്യത്തേക്ക് ചേക്കേറുക എന്നുള്ളതാണ്. ദൈവത്തിന്റെ സഹായത്താല്‍ സമീപഭാവിയില്‍ തന്നെ സംഭവിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ അഭിമാനിക്കുക.