തിരുവനന്തപുരം നഗരത്തിന്റെ 17 കി.മി. വടക്കായി എൻഎച്ച് 47ന് അരികിലായി സ്ഥിതിചെയ്യുന്ന പട്ടണമാണ് കഴക്കൂട്ടം. സംസ്ഥാന രാഷ്ട്രീയത്തില്‍ തെരെഞ്ഞെടുപ്പ് മത്സരങ്ങള്‍ക്ക് പേരുകേട്ട മണ്ഡലം. തിരുവനന്തപുരം കോര്‍പറേഷനിലെ 22 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് കഴക്കൂട്ടം. കഴക്കൂട്ടം, കാട്ടായിക്കോണം, പൗഡിക്കോണം, ചെല്ലമംഗലം, ചെമ്പഴന്തി, കുളത്തൂര്‍, പള്ളിത്തുറ, പൗണ്ടുകടവ്, കടകംപള്ളി, അണമുഖം, മെഡിക്കല്‍ കോളേജ്, ഇടവക്കോട്, മണ്ണന്തല, ഞാണ്ടൂര്‍ക്കോണം വാര്‍ഡുകള്‍.
1977ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കെ. കരുണാകരനു പകരം മുഖ്യമന്ത്രിയായ എ.കെ. ആന്റണിയെ ഉപതെരഞ്ഞെടുപ്പിലൂടെ സഭയിലെത്തിച്ച മണ്ഡലമാണ് കഴക്കൂട്ടം. 8669 വോട്ടിനാണ് അന്ന് ആന്റണി സിപിഎമ്മിലെ പിരപ്പന്‍കോട് ശ്രീധരന്‍ നായരെ തോല്‍പ്പിച്ചത്.1980ല്‍ കോണ്‍ഗ്രസ്- യു സ്ഥാനാര്‍ഥിയായ എം.എം. ഹസന്‍ കോണ്‍ഗ്രസ്- ഐയിലെ ലക്ഷ്മണന്‍ വൈദ്യരെ തോല്‍പ്പിച്ചാണ് സഭയിലെത്തിയത്.1982ല്‍ ഹസന്‍ കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ തോപ്പില്‍ ധര്‍മരാജനെ തോല്‍പ്പിച്ചു. 1987ല്‍ ഇടതുസ്വതന്ത്ര നബീസ ഉമ്മാള്‍ ലീഗിലെ നാവായിക്കുളം റഷീദിനെ പരാജയപ്പെടുത്തി. 1991ല്‍ യുഡിഎഫ് എം.വി. രാഘവനെ കഴക്കൂട്ടത്ത് മത്സരിപ്പിച്ച് മണ്ഡലം തിരികെ പിടിച്ചു.
1996ല്‍ വീണ്ടും 24,057 വോട്ടിന്റെ ഭൂരിപക്ഷത്തിന് കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് വിജയിച്ച് മണ്ഡലം തിരികെ പിടിച്ചു. എന്നാൽ 2001ല്‍ കോണ്‍ഗ്രസ് വിമതനായ എം.എ. വാഹിദ് സിപിഎമ്മിലെ ബിന്ദു ഉമ്മറിനെ പരാജയപ്പെടുത്തി. 2006ല്‍ വാഹിദ് കോണ്‍ഗ്രസ് വെറും 215 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കടകംപള്ളിയെ പരാജയപ്പെടുത്തി. 2011ലും കോൺഗ്രസിന്റെ വാഹിദിനു തന്നെയായിരുന്നു കഴക്കൂട്ടത്ത് സ്ഥാനം ഉറപ്പിക്കാൻ ആയത്. എന്നാൽ 2016ല്‍ നിയമസഭയിൽ മത്സരിച്ച് വിജയം നേടാൻ വാഹിദിനു കഴിഞ്ഞില്ല. ഇടത്തിന്റെയും ബിജെപിയുടെയും പിന്നിലായിരുന്നു കഴിഞ്ഞ തവണ കോൺഗ്രസിന് നേടാനായത്.2016 ലെ നിയമസഭാ തെരഞ്ഞടുപ്പിൽ കടകം പള്ളി സുരേന്ദ്രന്റെ രണ്ടാം സ്ഥാനത്തായിരുന്നു ബിജെപിയുടെ വി.മുരളീധരന്‍. കടകംപള്ളി 37.61 ശതമാനം വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ വി മുരളീധരന്‍ 32.10 ശതമാനം വോട്ടാണ് നേടിയത്. സിറ്റിങ് എംഎല്‍എയായിരുന്ന കോണ്‍ഗ്രസിലെ എം.എ. വാഹിദിനെ മൂന്നാം സ്ഥാനത്തേക്ക് പിൻ തള്ളിയായിരുന്നു ബിജെപിയുടെ രണ്ടാം സ്ഥാനത്തേക്കുള്ള പ്രവേശനം.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തിനു വേണ്ടി ഇടത്പക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കടകംപള്ളി സുരേന്ദ്രൻ ആണ്. 2016 മുതൽ പിണറായി വിജയൻ മന്ത്രി സഭയിലെ സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ് മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രൻ. തലസ്ഥാന ജില്ലയിലെ ഇടതുപക്ഷ സമര-സംഘടന പ്രവർത്തനത്തിലും പുരോഗമന സാംസ്‌കാരിക ഇടങ്ങളിലും വർഷങ്ങളായി പ്രവർത്തി പരിചയമുള്ള കടകംപള്ളിയെ തന്നെയാണ് ഇത്തവണയും കഴക്കൂട്ടത്തേക്ക് പാർട്ടി പരിഗണിച്ചിരിക്കുന്നത്.കഴക്കൂട്ടം മണ്ഡലത്തിൽ ദ്രുത ഗതിയിലുള്ള വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഇപ്പോൾ കടകംപള്ളി തന്നെയാണ്.
കഴക്കൂട്ടത്ത് ഇത്തവണയും കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയിലെങ്കിലും ഒരു ത്രികോണ മത്സരത്തിനു ആണ് കോൺഗ്രസ് പാര്‍ട്ടി ശ്രമിക്കുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പിന്തള്ളപ്പെട്ടതു കൊണ്ടു തന്നെ ഇത്തവണ കഴക്കൂട്ടത്ത് കോൺഗ്രസ് ശക്തമായ എതിരാളിയെ തന്നെയാകും കഴക്കൂട്ടം മണ്ഡലത്തിൽ നിർത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ മുന്‍ ഉദ്യോഗസ്ഥന്‍ ഡോ.എസ്.എസ്. ലാലിനെയാണ് കോൺഗ്രസ് ഇത്തവണ മത്സരാർത്ഥിയായി പരിഗണിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ അറിയിപ്പ് കിട്ടിക്കഴിഞ്ഞത്തോടെ ഡോ.എസ്.എസ്. ലാൽ മണ്ഡലത്തില്‍ ഇലക്ഷൻ പ്രവർത്തനങ്ങളിൽ സജീവമായിട്ട് തന്നെയുണ്ട്. മുന്‍ എംഎല്‍എ വാഹിദ്, എം.എ. ലത്തീഫ്, ജി. സുബോധന്‍, ടി. ശരത്ചന്ദ്രപ്രസാദ് തുടങ്ങിയ പേരുകളും കോണ്‍ഗ്രസില്‍ ഉയർന്ന വന്നു. എങ്കിലും കഴക്കൂട്ടത് മത്സരിക്കാൻ സാധ്യത ഡോ.എസ്.എസ്. ലാൽ തന്നെയാണ് എന്നാണ് സൂചനകൾ
കഴിഞ്ഞ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വോട്ട് വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന മണ്ഡലം കൂടിയാണ് കഴക്കൂട്ടം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 42,732 വോട്ട് നേടി ബിജെപിക്ക് കഴക്കൂട്ടത്ത് ലഭിച്ചത്. കഴിഞ്ഞ തവണത്തെ മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടിയ ബിജെപി ഇത്തവണ ഒന്നാം സ്ഥാനം നേടാനുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചു. എന്നാല്‍, ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന കാര്യത്തില്‍ ബിജെപിയിൽ ചർച്ച നടക്കുകയാണ്. കേന്ദ്രമന്ത്രി വി. മുരളീധരനെ തന്നെ വീണ്ടും സ്ഥാനാര്ഥിയാക്കാനുള്ള തീരുമാനം ആയിരുന്നു ബിജെപിക്ക്. ഈ പ്രതീക്ഷയില്‍ കഴക്കൂട്ടം മണ്ഡലത്തിൽ മുരളീധരന്‍ സജീവമായിരുന്നു. എന്നാല്‍, കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം ക്രിസ്ത്യന്‍ സഭയുടെയും എസ്എന്‍ഡിപിയുടെയും പരമാവധി വോട്ടുകള്‍ കിട്ടുന്ന സ്ഥാനാര്‍ഥി വേണമെന്നാണ്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരാണ് ഇപ്പോള്‍ സജീവമാകുന്നത്. വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, ടി.പി. സെന്‍കുമാര്‍ എന്നിവരും കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപിയുടെ പരിഗണനയിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ നേട്ടം ബിജെപിക്ക് മികച്ച നേട്ടം കഴക്കൂട്ടത്ത് ലഭിച്ചില്ല. മണ്ഡലത്തില്‍ പെട്ട ആകെ 22 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 14 ഇടത്തും എല്‍ഡിഎഫാണ് ജയിച്ചത്. അഞ്ചെണ്ണത്തില്‍ ബിജെപിയും മൂന്നിടത്ത് യുഡിഎഫും എന്നതായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിലെ നില. വോട്ടുകളുടെ എണ്ണത്തില്‍ എല്‍ഡിഎഫിനു പുറകില്‍ ബിജെപിയാണ്. സാമുദായികമായ വോട്ടുധ്രുവീകരണം നടത്തിയും പുതിയ വോട്ടർമാരിൽ സ്വാധീനമുണ്ടാക്കിയുമാണ് കഴക്കൂട്ടത്ത് ബിജെപി സ്ഥാനം നേടുന്നത്.