ആരും തുണയില്ലാതെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല .ഈ ഒരു ക്ലിഷേ പൊളിച്ചെഴുതിയവർ അനവധിയാണ് .ചിലർക്ക് ജീവിതത്തിൽ മറ്റുള്ളവരിൽ നിന്നും ചില സ്പാർക്കുകൾ മതി രക്ഷപെടാൻ . എന്നാൽ ജീവിതത്തിൽ ചിലർ സ്വന്തമായിട്ട് തീരുമാനങ്ങളും മറ്റും എടുത്തു രക്ഷപെടും ,ഇന്ന് ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ നമ്മൾ ഓർക്കേണ്ട ,അല്ലെങ്കിൽ നമ്മൾ പാഠപുസ്തകങ്ങൾ ആകേണ്ട ചിലരുണ്ട് .അത്തരം അഞ്ചു വ്യക്തിത്വങ്ങളിലേക്ക് ഒരു എത്തിനോട്ടം .
1 ) ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
വി സ്റ്റാർ
സൽവാർ കമ്മീസുകളും മാക്സികളും നിർമ്മിച്ചിരുന്ന വി സ്റ്റാർ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും മാനേജിംഗ് ഡിറക്ടറുമാണ് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി . തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയാണ് സ്വദേശം. തൃശ്ശൂർ വിമല കോളേജിൽ നിന്ന് ഹോംസയൻസിൽ ബിരുദമെടുത്തു. വി ഗാർഡിന്റെ സ്ഥാപകനും ചെയർമാനുമായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയാണ് ജീവിതപങ്കാളി. അരുൺ ചിറ്റിലപ്പിള്ളിയും മിഥുൻ ചിറ്റിലപ്പിള്ളിയുമാണ് മക്കൾ. കമ്പനിയുടെ ആദ്യ കാലത്തെ കച്ചവടം മോശം സ്ഥിതിയിൽ ആയിരുന്നു .എന്നാൽ ഇതിൽ നിന്നും തെല്ലും ഷീല പതറിയില്ല .സ്വന്തമായി ഒരു വരുമാനമെന്ന സ്വപ്നത്തിൽ അടിയുറച്ചു വിശ്വസിച്ചു .അതൊരു തപസ്യ ആയി കൊണ്ട് നടന്നു .
ഇന്ന് വി സ്റ്റാർ ക്രിയേഷൻസിൽ പ്രധാനമായും നിർമ്മിക്കുന്നത് വനേസ്സ, വാലെറോ, ലിറ്റിൽ വനേസ്സ, ലിറ്റിൽ വാലെറോ എന്നീ ബ്രാൻഡുകളിലുള്ള അടിവസ്ത്രങ്ങളാണ്. കൊച്ചൌസേപ്പ് കടമായി നല്കിയ 20 ലക്ഷം രൂപ മൂലധനത്തിൽ തുടങ്ങിയ ഈ വ്യവസായം ഇന്ന് കോടിക്കണക്കിന് വിറ്റുവരവുള്ളതാണ് .ജനുവരി 2011 -ൽ എം ഡിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നോക്ക് കൂലിക്ക് എതിരെ കർശനമായ നിലപാട് കൈകൊണ്ടു .വി സ്റ്റാർ ക്രിയേഷൻസിലും ഇതേ നിലപാട് അദ്ദേഹം സ്വീകരിച്ചു .ഇതിൽ പ്രതിഷേധിച്ചു പല തൊഴിലാളികളും രംഗത്ത് വന്നുവെങ്കിലും തന്റെ നിലപാടിൽ നിന്നും തെല്ലും അദ്ദേഹം പിന്മാറിയില്ല .എന്നാൽ അത് തന്നെയാവും കമ്പനിയെ ഇന്ന് കാണുന്ന നിലയിൽ എത്തിച്ചതും .കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ അതെ നന്മകൾ കൊണ്ട് നടക്കുന്ന ഒരു വ്യക്തിത്വം തന്നെയാണ് ഷീലയുടേത് .ചിലപ്പോൾ ഇതേ വികാരമായിരിക്കും ഇവർക്ക് തുണയായി എത്തിയതും .
2 ) ബീന കണ്ണൻ
ശീമാട്ടി
ബീന കണ്ണൻ എന്ന് കേൾക്കുമ്പോഴേ ആളുകൾക്ക് ഓർമ്മ വരുക നമ്മുടെ ശീമാട്ടിയാണ് .വെറും ഒരു സ്ഥാപനത്തിന്റെ ഉടമയല്ല അവർ .തന്റെ സ്ഥാപനവുമായി ബന്ധപെട്ടു അറിയേണ്ട വസ്തുക്കളും വസ്തുതകളും മനസിലാക്കി ബിസിനസ് ആരംഭിച്ചു ബീന .നല്ലൊരു സാരി ഡിസൈനർ കൂടിയാണ് ബീന .ചുരുക്കം ചില സ്ഥലങ്ങളിലെ ഉള്ളുവെങ്കിലും ശീമാട്ടിയുടെ വളർച്ച ആരെയും അസൂയപ്പെടുത്തുന്ന ഒന്ന് തന്നെയാണ് .2007 -ൽ ലോകത്തിലെ ഏറ്റവും വലിയ സാരി ഡിസൈൻ ചെയ്തു ഗിന്നസ് ബുക്കിലും ഇടം നേടി നമ്മുടെ ബീന കണ്ണൻ .ഒരു സ്ഥാപനം എങ്ങനെ ഒക്കെ വളരണമെന്ന സ്വപ്നം ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കി ശീമാട്ടി .
1960 ജൂലൈ 17 ന് കോട്ടയത്ത് ജനിച്ച ബീനയുടെ മുത്തച്ഛനും അച്ഛനും വസ്ത്രവ്യാപാരികളായിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ വസ്ത്രവ്യാപാരരംഗത്ത് ആകർഷണം തോന്നിയ അവർ 1980കളിലാണ് ഇതിലേയ്ക്ക് തിരിയുന്നത്. പരേതനായ കണ്ണനാണ് ഭർത്താവ്. മൂന്ന് മക്കളുണ്ട്.തണ്ട് അച്ഛനും അമ്മയും തുടങ്ങി വച്ച പാതയും ,തനിക്ക് അന്നം ഏകിയ തൊഴിലിനേയും മറന്നില്ല ബീന .ഇതേ വികാരമാണ് ഇന്ന് ബീനയെ ജനഹൃദയങ്ങളിലേക്ക് എത്തിച്ചതും .
3 )ഹർഷ തച്ചേരി
മസാലബോക്‌സ് ഫുഡ് നെറ്റ്‌വർക്ക്
ജോലി എന്താണെന്നു ചോദിച്ചാൽ നല്ല ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ് ഹർഷ തച്ചേരി .പക്ഷെ ചെറുപ്പം മുതലുള്ള ബിസിനസ് കമ്പം മസാലബോക്സ് എന്ന സ്ഥാപനത്തിലേക്ക് ഹർഷയെ കൊണ്ട് എത്തിച്ചു .ഇവർക്ക് ക്ലാസിക് ,ട്രീറ്റ് ആൻഡ് ഡിലൈറ് എന്നി മൂന്നു കാറ്റഗറിയിൽ ഇവർക്കു ഭക്ഷണം എത്തിക്കുന്നു .ക്ലാസിക് എന്നത് ഒരു ബേസിക് ഫുഡ് ആണ് .വീടുകളിൽ നിന്നും ഉണ്ടാക്കുന്ന നല്ല ഹോംലി മീൽസ് നഷ്ടപെട്ട് ഇരിക്കുകയാന്നെകിൽ നിങ്ങൾക്ക് തീർച്ചയായും സഹായത്തിനു മസാലബോക്‌സ് ഉണ്ടാകും .
ഭക്ഷണം തയ്യാർ ആക്കി എത്തിക്കുക മാത്രമല്ല .ഗുണഭോക്താവിന്റെ സംതൃപ്തിയാണ് ഇവരുടെ വിജയത്തിന് ആധാരം .ആദ്യം കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും ഇന്ന് ഹർഷ തച്ചേരി സന്തോഷത്തിലാണ് .കൊച്ചിയിൽ പനയപിള്ളിയിൽ ഇവർക്ക് കടയുണ്ട് .ബാംഗ്ലൂരിൽ സ്ഥാപനം തുടങ്ങിയപ്പോൾ നേരത്തെ ഉണ്ടാകുമായിരുന്നു എങ്കിലും ഭക്ഷണം ഡിമാൻഡ് അനുസരിച്ചേ വിതരണം ചെയ്തിരുന്നുള്ളു .ആദ്യം ഊണിനു 60 മുതൽ 70 വരെ ഈടയിരുന്നു എങ്കിൽ ഇന്ന് വരിസംഖ്യ മോഡലിൽ ആണ് വിതരണം .വീടും ഫുഡും മിസ് ചെയുന്നവർ മിസ് ചെയ്യരുതാത്ത ഒരു ഫുഡ് ഡെലിവറി സംവിധാനം കൂടിയായി മാറുകയാണ് മസാലബോക്‌സ് .
4)പൂർണിമ ഇന്ദ്രജിത്
ഡിസൈനർ -പ്രാണ
വെറുമൊരു നടി മാത്രമല്ല പൂർണിമ ഇന്ദ്രജിത് ഇന്ന് .മികച്ചൊരു ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ ഇന്ദ്രജിത് .മോഹൻ ,ശാന്തി ദമ്പതികളൂടെ പുത്രിയായി 1979 ഡിസംബർ 13-ന് എറണാകുളത്ത് ജനിച്ചു. പ്രിയ സഹോദരി ആണ്. തമിഴ് പാരമ്പര്യമുള്ള ഈ കുടുംബത്തിൽ പ്രിയയും അഭിനേത്രിയാണ്. എറണാകുളം ഭാരതീയ വിദ്യാഭവൻ, സെന്റ് തെരേസാസ് സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
മലയാളത്തിലെ പ്രസിദ്ധ നടൻ ഇന്ദ്രജിത്തിനെയാണ് ആണ് പൂർണ്ണിമ വിവാഹം ചെയ്തത്. പഴയകാല നായകൻ സുകുമാരൻ ഭർതൃപിതാവും മല്ലിക മാതാവുമാണ്. ഇന്ദ്രജിത്തിന്റെ സഹോദരൻ പൃഥ്വിരാജ് മലയാളസിനിമയിലെ നടനാണ്. പൂർണ്ണിമ ഒരു നർത്തകി കൂടിയാണ്. ഫാഷൻ ഡിസൈനിങ്ങിൽ പഠനം പൂർത്തിയാക്കി ഇപ്പോൾ പ്രാണ എന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനം നടത്തുന്നു. മാതൃഭൂമിയുടെ പ്രസിദ്ദീകരണമായ ചിത്രഭൂമിയിൽ ഇൻ സ്റ്റൈൽ എന്ന പംക്തി കൈകാര്യം ചെയ്യുന്നതും പൂർണ്ണിമയാണ്. ചെറുപ്പത്തിലേ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളിപ്പാട്ട്, വീണ എന്നിവ അഭ്യസിച്ചു. മോഹിനിയാട്ടത്തിന് നാച്ചുറൽ ടാലന്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടൻ, മേഘമൽഹാർ, ഡാനി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷനിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അഭിനയം മാത്രമല്ല നല്ലൊരു അവതാരക കൂടിയാണ് പൂർണിമ .ടെലി വിഷനിൽ ധാരാളം പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള പൂർണിമഏറെ ആയിട്ടില്ല സ്വന്തമായി പ്രാണ എന്ന സ്ഥാപനം തുടങ്ങിയിട്ട് .ഇപ്പോഴും നിരവധി വസ്ത്രങ്ങൾ ഡിസൈൻ ചെയുന്ന പൂർണിമയ്ക്ക് ഇത് തന്റെ സ്വപ്ന സാക്ഷാത്‌കരമാണിത് .
5 )സാലി വർമ്മ
അനിമൽ ആക്ടിവിസ്റ്
തീർത്തും ഒരു മൃഗസ്നേഹിയാണ് സാലി വർമ്മ .ഇന്ത്യയിലെ ഒരു സജീവ മൃഗ ക്ഷേമ പ്രവർത്തക ആണ് സാലി വർമ്മ .ബാലകൃഷ്ണ വര്മയുടെയും ശോഭ വര്മയുടെയും മകൾ .തൃശ്ശൂരിലെ പൗസ് എന്ന സ്ഥാപനത്തിൽ വോളന്റീർ ആയി പ്രവർത്തിക്കുന്നു ,മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടന ആണിത് .കേരളത്തിൽ മികച്ച സ്വാധീനം ചെലുത്തിയ 50 പേരുടെ പട്ടിക പരിശോദിച്ചാൽ കാണും ഈ പേര് .
മിണ്ടാപ്രാണികളെ ചെറുപ്പം മുതലേ സ്നേഹിച്ച ഒരാൾ കൂടിയാണ് സാലി .ഇത് മാത്രമല്ല സാലി വർമ്മ മൃഗ പ്രവർത്തകരിൽ ഇന്ത്യയിൽ നിന്നുള്ള നൂറു പേരിൽ ഒരാളാണ് സാലി .ഇന്ത്യയുടെ പ്രസിഡന്റ്ന്റെ പക്കൽ നിന്നും സമ്മാനം വാങ്ങാനും ഭാഗ്യം സിദ്ധിച്ചു സാലിക്ക് .മധ്യപ്രവർത്തനം ആണ് പഠിച്ചതെങ്കിലും മറ്റു പല ജോലികൾ നോക്കിയിട്ടും ശെരിയായില്ല .തുടർന്ന് 2014 -ൽ ഒരു അനിമൽ വെൽഫയർ ട്രെയിനിങ് കോഴ്സിൽ പങ്കെടുത്തു .അങ്ങനയാണ് സാലിയുടെ ജീവിതം മാറി മറിയുന്നതും പിന്നീട് മിണ്ടാപ്രാണികൾക്ക് കൂട്ട് ഇരിക്കാനും തുടങ്ങിയത് .ആരും സംസാരിക്കാൻ ഇല്ലാതെ മിണ്ടാ പ്രാണികൾക്ക് വേണ്ടി ജീവിതം മാറ്റി വെച്ച് സാലിയുടെ കഥയും ഒരു പാഠമാണ് .
ജീവിതത്തിൽ പ്രതിസന്ധികൾ ഏറെ ഉണ്ടാകും .അത് തരണം ചെയ്തു മുന്നോട്ടു പോകുമ്പോഴാണ് ജീവിതം കൂടുതൽ മധുരിക്കുന്നത് ,അങ്ങനെ ഒരു മധുരംജീവിതത്തിൽ തോന്നി അതെ തങ്ങളുടെ സ്വപ്നവും ജീവിതവുമാക്കി കൊണ്ട് നടന്ന അഞ്ചു വനിതകളെ നമ്മൾ ഇന്ന് പരിചയപെട്ടു .ഇവർ ഓരോത്തരും ഓരോ പാഠങ്ങൾ ആണ് .ഇവരിൽ നിന്നും ഒട്ടേറെ പഠിക്കാൻ ഉണ്ട് .ആരെയും കണ്ടു പഠിക്കരുത് ,അവരുടെ ജീവിതാനുഭവം പകർത്തി പഠിക്കാൻ ശ്രമിക്കുക .