തൊടുപുഴ :ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .അറയയ്ക്കൽ ഗോപി എന്ന ആളാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .ഗോപിയുടെ മുഖത്തിലും,കഴുത്തിലും പാടുകൾ കണ്ടെത്തി .
കൊലപതാകം ആണെന്നാണ് പോലീസ് നിഗമനം .12 വര്ഷം മുൻപ് ഭാര്യ മരിച്ച ഗോപി ഒറ്റയ്ക്ക് ആണ് വീട്ടിൽ താമസച്ചിരുന്നത് .ശനിയാഴ്ച വൈകുനേരം ഇയാൾ ജംഗ്ഷനിൽ നിന്നും വീട്ടിലേക്ക് പോകുന്നത് അയൽവാസികൾ കണ്ടിരുന്നു .രാത്രി എട്ടു മണിയോടെ കോതമംഗലത്ത് താമസിക്കുന്ന മകൾ ഗോപിയെ വിളിച്ചിരുന്നു .
ഈ സമയം ഭക്ഷണം കഴിക്കുക ആയിരുന്നു എന്ന പറഞ്ഞെന്ന് മകൾ പറഞ്ഞു .എന്നും ചായ കുടിക്കാൻ കുരിശുപാറയിൽ എത്തുന്ന ഗോപിയെ തിരക്കിയതോടെയാണ് മരണ വിവരം പുറത്ത് അറിയുന്നത്