ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി മന്ത്രിയായ സും റോങ്ഹാങ് ആണ് ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അദേഹത്തിന്‍റെ മണ്ഡലമായ ദിഫു മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിച്ചേക്കും.
‘തനിക്ക് സീറ്റ് നിഷേധിച്ച രീതി ഇഷ്ടപ്പെട്ടില്ല. എല്ലാ ചുമതലകളും പൂര്‍ണമായി ആത്മാര്‍ത്ഥതയോശടയാണ് ചെയ്തിട്ടുള്ളത്. ചില വ്യക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്ക് സീറ്റ് നിഷേധിച്ചത്’- അദേഹം പ്രതികരിച്ചു.
മലയോര വികസന-മൈന്‍സ് ആന്‍ഡ് മിനറല്‍സ് മന്ത്രിയായ ഇദേഹം എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ്ങിന്റെയും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായ റിപുന്‍ ബോറയുടെയും സാന്നിധ്യത്തിലാണ് അദേഹം കോണ്‍ഗ്രസ് പ്രവേശം നടത്തിയത്.