ഹൈദരാബാദ്: വീഡിയോ എടുത്തതിന് ആരാധകന്റെ മുഖത്തടിച്ച് നടന്‍ ബാലകൃഷ്ണ. ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ പരിപാടിക്ക് എത്തിയ ബാലകൃഷ്ണ, അണികളില്‍ ഒരാള്‍ വീഡിയോ പിടിക്കുന്നതില്‍ പ്രകോപിതനായാണ് അയാളെ തല്ലിയത്. ഇയാളുടെ മുഖത്ത് ബാലകൃഷ്ണ അടിക്കുന്നതും, ഇയാളെ വഴക്ക് പറയുന്നതുമായ വീഡിയോ വൈറലായിട്ടുണ്ട്.
നേരത്തെ അങ്കിള്‍ എന്ന് വിളിച്ച യുവ നടന്റെ ചിത്രത്തിന്റെ ഓഡിയോ റിലീസില്‍ മോശമായി പെരുമാറിയതടക്കം നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചയാളാണ് ബാലകൃഷ്ണ. അതേസമയം, വീഡിയോ വൈറലായതോടെ വിശദീകരണവുമായി അടി കിട്ടിയ ആരാധകന്‍ തന്നെ രംഗത്ത് എത്തി. ഞാന്‍ ബാലയ്യയുടെ ആരാധകനാണ്, അദ്ദേഹത്തിന്റെ രാവിലെ മുതലുള്ള എല്ലാ പരിപാടിയിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അവസാനം വീട്ടിലെത്തിയപ്പോള്‍ ആരാധകനാണെന്ന് മനസിലാക്കാതെയാണ് വീഡിയോ എടുത്ത എന്നെ തള്ളിമാറ്റിയത്, അദ്ദേഹം എന്നെ തൊട്ടതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നുവെന്നും യുവാവ് പറഞ്ഞു.