ബംഗാളി സൂപ്പർ താരം മിഥുൻ ചക്രവർത്തി ബിജെപിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ വെച്ചാണ് അദ്ദേഹം ബിജെപിയിലേക്ക് ചേർന്നത്.ബിജെപി ബംഗാൾ ഘടകം അധ്യക്ഷൻ ദിലീപ് ഘോഷ്, നന്ദിഗ്രാം സ്ഥാനാർഥി സുവേന്ദു അധികാരി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപിലേക്കുള്ള അംഗത്വം സ്വീകരിച്ചത്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വാർഗിയ മിഥുനുമായി കൊൽക്കത്തയിലെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.ഇക്കാര്യം വിജയ് ട്വിറ്ററിൽ കുറിച്ചിരുന്നു. ഞായറാഴ്ച കൊൽക്കത്ത ബിഗ്രേഡ് മൈതാനത്ത് നടക്കുന്ന പ്രധാനമന്ത്രിയുടെ ബിജെപി മഹാറാലിയിൽ പങ്കെടുക്കാനായി നേരത്തെ തന്നെ മൈതാനത്ത് എത്തിയിരുന്നു.
ബംഗാൾ ഭരിച്ചിരുന്ന സി പി എമ്മുമായി അടുത്ത ബന്ധം മിഥുന് ഉണ്ടായിരുന്നു.പിന്നീട് തൃണമൂലിലേക്ക് പോയ മിഥുൻ രാജ്യസഭാ സീറ്റും രാജിവെച്ച് രാഷ്‌ടീയം വിട്ട മിഥുൻ ആണ് ഇപ്പോൾ ബിജെപിയിലേക്ക് പ്രവേശിച്ചത്.