ബല്ലിയ: ഉത്തർപ്രദേശിൽ 17കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സന്യാസിക്കെതിരെ കേസെടുത്തു ബല്ലിയ ജില്ലയിലെ ഖൈറ മഠത്തിലെ മുഖ്യ പുരോഹിതനെതിരെയാണ് പോക്സോ നിയമ പ്രകാരം കേസെടുത്തത്. പെൺകുട്ടിയുടെ പരാതിയിൽ മൗനി ബാബക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
അഞ്ചുവർഷമായി തുടരുന്ന ബലാത്സംഗത്തിനെതിരെ പെൺകുട്ടി പൊലീസിൽ നിരന്തരമായി പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു പെൺകുട്ടി. ഇതോടെ സന്യാസിക്കെതിരായ എഫ്ഐആർ ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്.
പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് അറസ്റ്റിലായ സന്യാസി. പിതാവിന്‍റെ മരണശേഷം പഠനത്തിനായി പെൺകുട്ടിയെ ഇയാൾ മഠത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്നാണ് ഇയാൾ പെൺകുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്തത്. അഞ്ചുവർഷമായി സന്യാസി തന്നെ ഉപദ്രവിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി.