കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു.’ന്നാ താൻ കേസ് കൊട്’ എന്നാണ് സിനിമയുടെ പേര്. കുഞ്ചാക്കോ ബോബനാണ് പേര് പുറത്തു വിട്ടത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ഈ സിനിമയുടെ സംവിധായകൻ.
”എന്നാ പിന്നെ …രസകരമായ ഒരു കേസ് അങ്ങ് കൊടുത്തേക്കാം..ല്ലേ!!! രതീഷ് ബാലകൃഷ്ണൻ പൊതുവാൾ,സന്തോഷ് ടി കുരുവിള ,ആഷിഖ് അബു,മധു നീലകണ്ഠൻ,വിനയ് ഫോർട്ട്,സൈജു കുറുപ്പ്, ജാഫറിക്ക,ഗായത്രി ശങ്കർ,പിന്നെ ഞാനും !!! ന്നാ താൻ കേസ് കൊട്… ഈ വര്ഷം തന്നെ കൊടുക്കും.”എന്നാണ് കുഞ്ചാക്കോ ബോബൻ ടൈറ്റിൽ നെയിം പുറത്തുവിട്ട് കുറിച്ചത്.