സ്പെയിനിൽ വെച്ച് നടന്ന ബോക്‌സാം അന്താരാഷ്ട്ര ബോക്സിങ് ടൂർണമെന്റിൽ ഫൈനൽ കളിക്കാൻ കഴിയാതെ ഇന്ത്യൻ താരങ്ങൾ.ടീമിലെ ആശിഷ് കുമാറിന് കൊറോണ പോസറ്റീവ് ആയതിനെ തുടർന്നാണ് ഒരേ മുറിയിൽ കഴിഞ്ഞിരുന്ന മുഹമ്മദ് ഹുസാമുദ്ധീൻ,സുമിത് സംഗ്വാൻ എന്നിവർക്ക് ഇന്നത്തെ ഫൈനലിൽ നിന്ന് ഒഴിവാക്കേണ്ടി വന്നത്. ഇതോടെ ഫൈനലിൽ വിജയിച്ച് സ്വർണ മെഡൽ നേടേണ്ട അവസരം നഷ്ടമായത്.ഇവർക്ക് വെള്ളി മെഡൽ ലഭിക്കും.
ആശിഷിന് കൊറോണ ലക്ഷങ്ങൾ ഇല്ലെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.രണ്ടാഴ്ചത്തെ ക്വാറന്റൈൻ കഴിഞ്ഞേ താരം ഇന്ത്യയിലേക്ക് മടങ്ങുകയുള്ളു.മറ്റ് രണ്ട് താരങ്ങൾക്കും കൊറോണ നെഗറ്റീവ് റിപ്പോർട്ട് ആണ് ലഭിച്ചത്.ഇവർ ഇന്ത്യൻ ടീമിനോടൊപ്പം നാട്ടിലേക്ക് തിരിക്കും.