കർഷക പ്രതിഷേധം നൂറ്റിയൊന്നാം ദിനത്തിലേക്ക്. കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കർഷകർ മാർച്ച് നടത്തും.എഐസിസി ആസ്ഥാനത്ത് നിന്ന് മാർച്ച് ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് പ്രധാനമന്ത്രിക്ക് സമർപ്പിച്ച് പ്രതിഷേധം അറിയിക്കാനാണ് കര്ഷകരുടെ തീരുമാനം . ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം അറിയിച്ചു കൊണ്ടാണ് മാർച്ച് നടക്കുന്നത്.
നവംബര്‍ 27 നാണ് ഡൽഹി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ പ്രക്ഷോഭം എത്തിയത്. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ഇപ്പോഴും കര്‍ഷകര്‍ പറയുന്നത്. കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തിയ എല്ലാ ചർച്ചകളും പരാജയപ്പെട്ടിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതോടെ കഴിഞ്ഞ ഒന്നരമാസമായി കര്‍ഷകരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ മുതിർന്നിട്ടില്ല. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാൻ ഇനി തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലേക്കാണ് കര്‍ഷകരുടെ നീക്കം.