ധര്‍മ്മശാല : ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ധര്‍മ്മശാലയിലെ സോണല്‍ ആശുപത്രിയില്‍ എത്തിയായിരുന്നു അദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്.
കുത്തിവെയ്‌പ്പെടുത്തശേഷം ഒരു മണിക്കൂര്‍ നിരീക്ഷണം കഴിഞ്ഞ് അദ്ദേഹം ആശുപത്രി വിട്ടു. വൈറസ് ബാധയെ പ്രതിരോധിക്കാന്‍ വാക്സിന്‍ ഏറെ ഗുണകരമാണെന്ന് ദലൈലാമ പറഞ്ഞു. മറ്റ് രോഗങ്ങളുള്ളവരും വിമുഖത കൂടാതെ വാക്സിന്‍ സ്വീകരിക്കണം. കൂടുതല്‍ ആളുകള്‍ വാക്സിന്‍ എടുക്കാനായി സധൈര്യം മുന്നോട്ട് വരണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ത്യയില്‍ രണ്ടാം ഘട്ട വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും, 45 വയസ്സിനു മുകളില്‍ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുന്നത്.