കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ റെയില്‍വേ മന്ത്രിയായ ദിനേഷ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു. ഇതേ തുടര്‍ന്ന്, ഡല്‍ഹിയില്‍ വെച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു. അതേസമയം, നടനും മുന്‍ എംപിയുമായ മിഥുന്‍ ചക്രവര്‍ത്തി നാളെ പശ്ചിമബംഗാളില്‍ പ്രധാനമന്ത്രിക്കൊപ്പം തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമെന്ന് ബിജപി ബംഗാള്‍ ഘടകം അറിയിച്ചു.