പാട്യാല: ഇന്ത്യന്‍ അത്ലറ്റിക് പരിശീലകന് നിക്കോളായ് സ്നെസറേവിനെ (72) മരിച്ചനിലയില്‍ കണ്ടെത്തി. പാട്യാലയിലെ ഹോസ്റ്റല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മധ്യ-ദീര്ധ ദൂര പരിശീലകനായിരുന്നു സ്നെസറേവ്.
ബലാറസുകാരനായ സ്നെസറേവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇന്ത്യയിലെത്തിയത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു സ്നെസറേവിന്റെ മടങ്ങിവരവ്.
എൻഐഎസിൽ എത്തിയിട്ടും മീറ്റിങ്ങിന് വരാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മുറി പൂട്ടിയ നിലയിൽ കണ്ടത്. വാതിൽ തകർന്നു അകത്തുകയറിയപ്പോഴാണ് കിടക്കയിൽ മൃതദേഹം കണ്ടത്.
എൻഐഎസ്സിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.