സാനിയ ഇയ്യപ്പന്റെ ഡാൻസിന് ആരാധകർ ഏറെയാണ് .നൃത്ത റിയാലിറ്റി ഷോയിൽ കൂടി എത്തിയ അവരുടെ അഭിനയത്തിനും ആരാധകർ ഏറെയുണ്ട് .ഡാൻസ് വിഡിയോകൾ യൂട്യുബിലും ഇൻസ്റാഗ്രാമിലും താരം ഷെയർ ചെയ്യാറുണ്ട് .ഇപ്പോഴിതാ മറ്റൊരു പ്രകടനവുമായി എത്തിയിരിക്കുകയാണ് യുവ താരം .
സാനിയയും സുഹൃത്ത് സമാസും ചേർന്നുള്ള പ്രകടമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് .ഗ്രാമഫോൺ എന്ന ചിത്രത്തിലെ പൈകുറുമ്പിയെ മേയ്ക്കും എന്ന ഗാനത്തിനാണ് താരം ഇപ്പോൾ ചുവടു വച്ചത് .തമിഴ് നടൻ മാധവൻ ,നടി നവ്യ നായർ തുടങ്ങിയവർ താരത്തിന് അഭിനന്ദനവുമായി എത്തി .