മുംബൈ :തന്നെ വെച്ചു വ്യാജ പോസ്റ്റർ അടിക്കുന്ന നിർമാണ കമ്പനിക്ക് എതിരെ പോലീസിനെ സമീപിച്ചു ബോളിവുഡ് നടൻ സുനിൽ ഷെട്ടി .അനുവാദമില്ലാതെ തന്റെ പടം ഉപയോഗിക്കുകയും സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുകയും ചെയ്യുമെന്ന് നുണ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു .
സോഷ്യൽ മീഡിയയിൽ വൻ തരംഗം ഉണ്ടായതോടെയാണ് പോസ്റ്റർ ഇദ്ദേഹത്തിനെ ശ്രദ്ധയിൽ പെട്ടത് .തന്റെ പേര് ഉപയോഗിച്ച് നിർമാണ കമ്പനികളിൽ നിന്നും പണം വാങ്ങിയെന്നും പരാതി .സംഭവത്തിൽ ഇതുവരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല .