ബാഡ്മിന്റൺ താരം സൈന നെഹ് വാളിന്റെ ജീവിതം അടിസ്ഥാനമാക്കി ഇറങ്ങുന്ന സൈന എന്ന സിനിമയുടെ ടീസർ പുറത്ത് .പരിണീതി ചോപ്രയാണ് ചിത്രത്തിൽ സൈന ആയി എത്തുന്നത് .
മികച്ച അഭിപ്രായമാണ് ടീസറിന് ലഭിക്കുന്നത് .അഭിനയത്തിൽ ഇതുവരെ മുൻനിരയിൽ എത്താത്ത പരിണീതി ഈ കഥാപാത്രം അവതരിപ്പിച്ചത് നിരവധി വിമര്ശങ്ങള്ക്ക് ഇടയാക്കി ഇരുന്നു .കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ഗേൾ ഓൺ ദി ട്രയിനിലെ പ്രകടനവും വിമർശനത്തിന് ഇടയാക്കി ഇരുന്നു .
എന്നാൽ വിമര്ശങ്ങള്ക്ക് മറുപടി നൽകിയാണ് ടീസർ എത്തിയിരിക്കുന്നത് .അമോൽ ഗുപ്‌തയാണ് ചിത്രം സംവിധാനം ചെയുന്നത് .മാർച്ച് 26 -നു ചിത്രം തിയേറ്ററിൽ എത്തും .