ന്യൂഡൽഹി :രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കണമെന്ന് ബി ജെ പി .രാഹുൽ ഗാന്ധി നടത്തുന്ന പ്രചാരണങ്ങളിൽ ദേശ വിരുദ്ധത ഉണ്ടെന്നും ഇത് യുവാക്കളെ സ്വാധീനിക്കാൻ സാധ്യത ഉള്ളതാണെന്നും ബി ജെ പി വിലയിരുത്തി .
രാഹുലിന് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശവും പാർട്ടി മുന്നോട്ടു വെച്ചു .തമിഴ്‌നാട്ടിലെ ബി ജെ പി തിരഞ്ഞെടുപ്പ് സമിതിയുടേതാണ് പരാതി .രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നത് സ്വാതന്ത്ര്യത്തിനു മുൻപിള്ള സ്ഥിതി ആണെന്നും ഇതിനെ മറികടക്കാൻ യുവാക്കൾ രംഗത് വരണമെന്നും രാഹുൽ ആവശ്യപെട്ടിരുന്നു .
തമിഴ്നാട് ബി ജെ പി ഘടകത്തിന് വേണ്ടി ബാലചന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി .രാഹുലിന് എതിരെരാജ്യദ്രോഹ കുറ്റം ഉൾപ്പെടെ ചുമത്തണമെന്നും ബി ജെ പി ആവശ്യപ്പെട്ടു .