കൊൽക്കത്ത :പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക മമത ബാനർജി ഇന്ന് പ്രഖ്യാപിക്കും .294 മണ്ഡലങ്ങളിലേക്ക് ഉള്ള സ്ഥാനാർഥികളെ ഒറ്റ ഘട്ടമായി പ്രഖ്യാപിക്കാനാണ് നീക്കം .
മമത നന്ദിഗ്രാമിൽ മത്സരിക്കാനാണ് സാധ്യത .ശിവരാത്രി ദിനത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചേക്കും .പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് സ്ഥാനാർഥിപട്ടിക എന്നാണ് സൂചനകൾ .
സിപിഐഎമ്മിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥിപട്ടികയും ഇന്ന് പ്രഖ്യാപിക്കും. ശനിയാഴ്ച ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ബംഗാളിലെ ആദ്യ രണ്ടു ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടികക്ക് അന്തിമ രൂപം നല്‍കും.