ന്യൂഡൽഹി :ഇന്ധന വില കുതിച്ചുയരുന സാഹചര്യത്തിൽ ഇന്ധനവില ജി എസ് ടിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം ശക്തമാണ് .ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധന വിലയിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന് എസ് ബി ഐ യുടെ സാമ്പത്തിക വിഭാഗം തയ്യാറാക്കിയ പഠനം ചൂണ്ടിക്കാട്ടുന്നു .
പെട്രോൾ 75 നും ഡീസൽ 68 രൂപയ്ക്കും കിട്ടുമെന്ന് പഠനം .എന്നാൽ ഈ വിലയ്ക്ക് ഇന്ധനം വിറ്റാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടിക്കണക്കിനു രൂപയാണ് നഷ്ട്ടം .ഇതിനു കേന്ദ്രം തയ്യാർ ആകില്ല എന്നാണ് സൂചന .