പ്രശസ്ത ഗായിക ശ്രേയ ഘോഷാലിന് ആമുഖങ്ങളുടെ ആവശ്യമില്ല .എല്ലാ ഭാഷയിലും നിരവധി ആരാധകരുള്ള ഗായികയാണ് അവർ .ഇപ്പോൾ തനിക്ക് കുഞ്ഞു ജനിക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കു വെച്ചിരിക്കുകയാണ് താരം ,’ബേബി ശ്രേയ വരുന്നുണ്ട് .ഞാനും ശിലാദിത്യയും വളരെ സന്തോഷത്തിലാണ് .ജീവിതത്തിൽ പുതിയ പാഠങ്ങൾക്ക് നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്’ ശ്രേയ കുറിച്ചു .നിരവധി പേർ താരത്തിന് ആശംസകളുമായി എത്തി .