ആഗ്ര :താജ്മഹലിന് ബോംബ് ഭീഷണി .ബോംബ് വെച്ചട്ടിട്ടുണ്ടെന്ന് ഭീഷണി സന്ദേശത്തെ തുടർന്ന് താജ് മഹൽ അടച്ചു ആളുകളെ ഒഴിപ്പിച്ചു .ഒരു അജ്ഞാത ഫോൺ സന്ദേശമാണ് താജ് മഹൽ സുരക്ഷാ സേനയ്ക്ക് ലഭിച്ചത് .സിഐഎസ്എഫും ആഗ്രാ പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്.
ബോംബ് സ്‌കോഡും സ്ഥലത്തു എത്തിയിട്ടുണ്ട് .വിനോദ സഞ്ചാരികളെ ഒഴപ്പിക്കുകയും താജ്മഹലിലേക്കുള്ള പ്രധാന വാതിലുകള്‍ അടക്കുകയും ചെയ്തു.ബോംബ് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്.ഫോൺ സന്ദേശം എവിടെ നിന്നാണ് എന്ന് വ്യക്തമല്ല .