പുതിയ ചിത്രവുമായി ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ ടീം വീണ്ടും വരുന്നു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് കേന്ദ്ര കഥപാത്രമായി എത്തുന്നത്. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിനൊപ്പം നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും പുതിയ ചിത്രത്തിന്റെ ഭാഗമാകും.
സംവിധായകനും നിര്‍മ്മാതാവിനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചന്‍ തന്നെയാണ് പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു’ ശേഷം നിവിന്‍ പോളിയെ നായകനാക്കി ‘കനകം കാമിനി കലഹം’ എന്ന ചിത്രം രതീഷ് സംവിധാനം ചെയ്തിരുന്നു. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.