ലക്നൗ :ഉത്തര്‍പ്രദേശില്‍ ആറ് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബുലന്ദ്ശഹര്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നും കാണാതായ 12 വയസ്സുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
പെണ്‍കുട്ടിയുടേത് കൊലപാതകം തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തും.ഫെബ്രുവരി 25 നാണ് പെണ്‍കുട്ടിയെ കാണാതായത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു . ഇയാളുടെ വീടിനു സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മകനായ 22 കാരനാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് നിഗമനം .മൂന്നു ദിവസം തിരഞ്ഞിട്ടും പെൺകുട്ടിയെ കാണാത്തതോടെ വീട്ടുകാർ പോലീസിന് പരാതി നൽകുക ആയിരുന്നു