ബാംഗ്ലൂർ :കർണാടക കൃഷി മന്ത്രി ബി സി പാട്ടീൽ വീട്ടിൽ നിന്നും കോവിഡ് വാക്‌സിൻ എടുത്ത സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശീദകരണം തേടി .ചൊവ്വാഴ്ചയാണ് ഹവേരി ജില്ലയിലെ ഹിരെകേരൂരിലുള്ള മന്ത്രിയുടെ വീട്ടിലെത്തി ആരോഗ്യ പ്രവര്‍ത്തര്‍ വാക്‌സിന്‍ നല്‍കിയത്.
മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും വാക്‌സിൻ സ്വീകരിച്ചിരുന്നു .കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു ഇത് അംഗീകരിക്കാൻ ആവില്ല എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി .എന്നാൽ ആശുപത്രിയിൽ പോയാൽ മറ്റു പലർക്കും ഒത്തിരി കാത്തിരിക്കേണ്ടി വരുമെന്നതിനാലാണ് വീട്ടിൽ വാക്‌സിൻ എടുത്തതെന്ന് മന്ത്രി പറഞ്ഞു .