ജനീവ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാനെതിരേ വിമര്‍ശനവുമായി ഇന്ത്യ. ജമ്മു കാഷ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ വിദ്വേഷമുളവാക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ജനീവയിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പവന്‍കുമാര്‍ ബദ്ഹി പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഒ.ഐ.സി.ക്കെതിരെയും ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.
പാക്കിസ്ഥാന് നിലവില്‍ സാമ്ബത്തീകമായി ശോഷിച്ച അവസ്ഥയിലാണ്. അതിനാല്‍ സ്വന്തം നാട്ടില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് നല്കുന്ന സഹായങ്ങളും അവര്‍ അവസാനിപ്പിക്കണം. യു.എന്‍. തീവ്രവാദികളെന്നു മുദ്രകുത്തിയവര്ക്കു പാക്കിസ്ഥാന്സംരക്ഷണം നല്‍കുന്നുണ്ടെന്നും ഇന്ത്യ ആരോപിച്ചു.
പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്കൂടി വേണ്ടിയാണ് അവര്‍ കാഷ്മീര്‍ വിഷയം ഉയര്‍ത്തുന്നതെന്നും ഇന്ത്യ മറുപടി നല്കി.
കാഷ്മീരിനെക്കുറിച്ചുള്ള ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ- ഓപ്പറേഷന് (ഒഐസി) നടത്തിയ പ്രസ്താവനയ്ക്കെതിരേയും ഇന്ത്യ രംഗത്തെത്തി. ഒഐസി നടത്തിയ പ്രസ്താവന തള്ളിക്കളയുകയാണ്. കാഷ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഭാഗമാണെന്നും ഇന്ത്യ അറിയിച്ചു.