ദുബായ്: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും സന്ദര്‍ശകര്‍ക്കായി യുഎഇ തുറന്ന് കൊടുത്തിട്ടുണ്ടെങ്കിലും ചില രാജ്യങ്ങളിലുള്ളവര്‍ക്ക് യുഎഇയില്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എയര്‍ലൈന്‍സ് അറിയിച്ചു. ഇതേ തുടര്‍ന്ന് എമിറേറ്റ്സും ഫ്ളൈദുബായും ദുബായിലേക്കുള്ള യാത്രാ ക്രമീകരണങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. അതേസമയം, റെസിഡന്റ് വിസ ഉള്ളവര്‍ക്കും നിയന്ത്രണം ബാധമകായിരിക്കും.
നിയന്ത്രണം നിലവില്‍ വന്നതോടെ യുഎഇയിലേക്ക് വരുന്നതിന് മുമ്പ് അവസാന 14 ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയിലോ നൈജീരിയയിലോ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് ദുബായിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. അതേസമയം, യുഎഇയിലേക്ക് മടങ്ങുന്ന യുഎഇ പൗരന്മാര്‍ക്കും നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങള്‍ക്കും ഇത് ബാധകമായിരിക്കില്ല. നൈജീരിയയില്‍ നിന്ന് യാത്ര ചെയ്യുന്ന നയതന്ത്ര ദൗത്യത്തിലെ അംഗങ്ങള്‍ നൈജീരിയയിലെ അംഗീകൃത ലബോറട്ടറികളില്‍ നിന്ന് കോവിഡ് പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എമിറേറ്റ്സ് അറിയിച്ചു.കഴിഞ്ഞ 14 ദിവസമായി ദക്ഷിണാഫ്രിക്കയിലൂടെ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് യുഎഇ വഴിയുള്ള ഗതാഗതം അനുവദിച്ചിട്ടില്ലെന്ന് ഫ്ളൈദുബായ് വ്യക്തമാക്കി. എന്നാല്‍, നൈജീരിയയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് യാത്രാ നിയന്ത്രണം ബാധകമല്ല. ഫെബ്രുവരി 24 മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി ഫ്ളൈദുബായ് വെബ്സൈറ്റ് പറയുന്നു.
ഇതോടെ ദക്ഷിണാഫ്രിക്കയിലേക്കും നൈജീരിയയിലേക്കുമുള്ള എമിറേറ്റ്സിന്റെ വിമാനം മാര്‍ച്ച് 10 വരെ നിര്‍ത്തിവെച്ചു.നൈജീരിയയില്‍ നിന്ന് നേരിട്ടും അല്ലാതെയുമുള്ള വിമാനങ്ങളെല്ലാം മാര്‍ച്ച് 12 വരെ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഫ്ളൈ ദുബായ് അറിയിച്ചു. ഇന്തോനേഷ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ലെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.