ഐപിഎല്‍ പതിനാലാം സീസണിന് മുന്നോടിയായി നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് ഈ മാസം 11ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ തുടങ്ങും. ക്യാപ്റ്റന്‍ എംഎസ് ധോണിയും ടീമിനൊപ്പം ഉണ്ടാകും.
കഴിഞ്ഞ സീസണിലെ ഒട്ടുമിക്ക താരങ്ങളേയും നിലനിര്‍ത്തിയ സിഎസ്‌കെ റോബിന്‍ ഉത്തപ്പ, മോയീന്‍ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വര്‍ പുജാര തുടങ്ങിയവരെ ടീമിലെത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ സീസണില്‍ ടീം വിട്ടുപോയ സുരേഷ് റെയ്‌നയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
വിജയ് ഹസാരെ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങള്‍ പരിശീലനം ആരംഭിച്ച ശേഷമാണ് ടീമിനൊപ്പമെത്തുക. ധോണിക്കൊപ്പം റെയ്‌നയും ആദ്യ ദിവസം തന്നെ ക്യാംപിലുണ്ടാവും. കഴിഞ്ഞ സീസണില്‍ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് റെയ്‌ന സീസണില്‍ നിന്ന് പിന്മാറിയിരുന്നു.