ന്യൂഡൽഹി ;ബലാത്സംഗക്കേസിലെ അറസ്റ്റ് ഒഴിവാക്കാൻ സംരക്ഷണം തേടിയ കുറ്റാരോപിതനോട് പെൺകുട്ടിയെ വിവാഹം കഴിക്കാമോ എന്ന് സുപ്രീം കോടതി .മഹാരാഷ്ട്ര സർക്കാർ സംസ്ഥാന ജീവനക്കാരനായ മോഹിത് സുബാഷ് ചവാന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം .
സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ കേസ് പ്രകാരമാണ് ഇയാൾ അറസ്റ്റിലായത് .കേസുമായി ബന്ധപെട്ടു ജോലി പോകാൻ സാധ്യത ഉണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു .തുടർന്നായിരുന്നു കോടതിയുടെ ചോദ്യം .എന്നാൽ ആദ്യം പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതം ആയിരുന്നു എന്നും അവൾ അത് നിരസിക്കുക ആയിരുന്നു എന്നും പ്രതി പറഞ്ഞു .
18 വയസ്സാകുമ്പോൾ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് രേഖ ഉണ്ടാക്കിയിരുന്നു എന്നും പിന്നീട് ഇതിൽ നിന്നും പിന്മാറിയപ്പോളാണ് കേസ് നൽകിയതെന്നും പെൺകുട്ടിയുടെ കുടുംബം പറഞ്ഞു .നാല് ആഴച്ചത്തേക്ക് പ്രതിയുടെ അറസ്റ്റ് തടഞ്ഞു .