മുംബൈ :ടിക് ടോക് താരം പൂജ ചവാന്റെ ആത്മഹത്യയുമായി ബന്ധപെട്ടു ആരോപണ വിധേയനായ മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് രാജി വെച്ചു .
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ടു രാജി കത്ത് കൈമാറി .മന്ത്രീയും പെൺകുട്ടിയുടെ ബന്ധുവുമായി നടത്തി വന്ന ഫോൺ സംഭാഷണങ്ങൾ പുറത്ത് വന്നു .
ഇതോടെ മന്ത്രിയുടെ രാജിക്കായി ബി ജെ പി രംഗത്ത് എത്തിയിരുന്നു.പൂജയുടെ ഗർഭം അലസിപ്പിച്ചതായുള്ള രേഖകളും മന്ത്രിയെ സംശയ മുനയിലാക്കി .സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിർദേശത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് .