ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. വന്ന വഴി മറക്കാത്തയാളാണ് മോദിയെന്നും താന്‍ ചായ വില്‍പ്പനക്കാരനാണെന്ന് തുറന്ന് പറയാന്‍ ഒരു മടിയുമില്ലാത്ത ആളാണ് അദ്ദേഹമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
മാതൃകയാക്കാവുന്ന ഗുണമാണിത്. പല നേതാക്കളിലും പല ഗുണങ്ങളുമുണ്ടെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു. ജമ്മുവില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, രാജ്യസഭയില്‍ ഗുലാം നബി ആസാദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ നരേന്ദ്ര മോദി വികാരാധീനനായി സംസാരിച്ചിരുന്നു. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ അവിടെ കുടുങ്ങിയപ്പോള്‍ ഗുലാം നബി നടത്തിയ ഇടപെടലുകളെക്കുരിച്ച് അദ്ദേഹം പറഞ്ഞു.