ദൃശ്യം 2 ഹിറ്റായതോടെ ആരാധകർ ഏറെ കാത്തിരിക്കുകയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് വേണ്ടി .അതേ സമയം ദൃശ്യം 3 കഥ എഴുതി അയക്കാൻ ജീത്തു ജോസഫ് ആരാധകരോട് ആവശ്യപ്പെട്ടു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു .
എന്നാൽ ഇത് വ്യാജ വർത്തയാണെന്നു പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് ജീത്തു .ആരും കഥ അയക്കേണ്ടെന്നും നിലവിൽ അത്തരമൊരു മൂന്നാം ഭാഗത്തെ പറ്റി ചിന്തിക്കുന്നില്ലെന്നും ജീത്തു പറഞ്ഞു .ചെയുക ആണെന്ന്കിൽ മറ്റാരുടെയും കഥ വാങ്ങില്ല .
ദൃശ്യം 3 ന്റെ കഥകൾ താൻ നോക്കാതെ ഡിലീറ്റ് ചെയ്യുകയാണ് .ഫേസ്ബുക്കിലൂടേയാണ് ഈക്കാര്യം ജീത്തു അറിയിച്ചത് .സമൂഹമാധ്യമങ്ങളിൽ ജിത്തുവിന്റെ മെയിൽ ഐ ഡി വെച്ച് കഥ അയക്കാൻ പറഞ്ഞു ആരോ വാർത്ത പ്രചരിപ്പിച്ചിട്ടുണ്ട് .എന്നാൽ ജീത്തു ഈ മെയിൽ ഐ ഡി ഉപയോഗിക്കുന്നത് പുതിയ കഥകൾ കേൾക്കാനും അഭിനയ മോഹികൾക്ക് അവസരം നൽകുവാനും വേണ്ടിയാണ് .