ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അമിതാബ് ബച്ചൻ സർജറി നടത്തിയതായി റിപോർട്ടുകൾ .തന്റെ ട്വിറ്റെർ ഹാന്ഡിലിലാണ് ഈക്കാര്യം താരം അറിയിച്ചത് .എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .
‘ആരോഗ്യസ്ഥിതി …സർജറി …എഴുതാനാവുന്നില്ല ‘എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത് .തൊട്ടു പിന്നാലെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തിരക്കി ആരാധകർ രംഗത്ത് എത്തി .
എന്തിനു വേണ്ടി ആയിരുന്നു സർജറി എന്ന് ആരാധകർ ചോദിച്ചു .എന്തായാലൂം നന്നായി ഇരിക്കട്ടെ എന്ന ആരാധകർ ആശംസകളും ഏകി .സിനിമ സംബന്ധിച്ചു അടുത്ത ദിവസങ്ങൾ വരെ താരം തിരക്കിൽ ആയിരുന്നു .
അതിനിടെ എന്താണ് സംഭവിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത് .കഴിഞ്ഞ ജൂലൈയിൽ താരത്തിന് കോവിഡ് ബാധിച്ചിരുന്നു .ഏറെ നാളുകൾക്ക് ശേഷമാണ് രോഗമുക്തി നേടിയത് .ഇപ്പോൾ അജയ് ദേവ്ഗണും ഒത്തുള്ള ചിത്രത്തിന്റെ തിരക്കിലാണ് താരം .