ന്യൂഡൽഹി ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും പുതുച്ചേരിയും സന്ദർശിക്കും .ബി ജെ പി സംസ്ഥാന നേതാക്കളുമായി സഖ്യ തീരുമാനവും ,സീറ്റ് നിർണയവും ചർച്ച ചെയ്യും .
തമിഴ്‌നാട്ടിൽ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ എത്തുന്നത് .രാവിലെ കാരയ്ക്കലിൽ എത്തുന്ന അമിത് ഷാ പൊതു പരിപാടികളിൽ പങ്കെടുക്കും .
പുതുച്ചേരിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിൽ എത്തുന്ന അമിത് ഷാ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട്, വിഴുപ്പുറം ജില്ലകളിലെ ബിജെപി ഭാരവാഹികളുമായി ചർച്ച നടത്തും.