നടന്‍ ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തുന്ന വേലുക്കാക്ക’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ആര്‍ ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാഷാണം ഷാജി, മധു ബാബു, നസീര്‍ സംക്രാന്തി, കെ.പി. ഉമ, ആതിര, ഷെബിന്‍ ബേബി, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
പി.ജെ.വി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വഹിക്കുന്നു. എം.എ. സത്യന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യൂനിസ് സിയോ എന്നിവര്‍ സംഗീതം പകരുന്നു.