ന്യൂഡൽഹി :സ്റ്റാൻഡപ്പ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയ്ക്കൊപ്പം അറസ്റ്റിലായ രണ്ട് പേർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ആണ് സദാഖത് ഖാൻ (23), നളിൻ യാദവ് (25)എന്നിവർക്ക് ജാമ്യം അനുവദിച്ചത്.
ഇത്തരം കാര്യങ്ങളിൽ ഇനി ഏർപ്പെടരുതെന്ന നിർദ്ദേശത്തോടെയാണ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. ഇതേ ബെഞ്ച് തന്നെ ഫെബ്രുവരി 12ന് മറ്റ് രണ്ട് പേർക്കു കൂടി ഈ കേസിൽ ജാമ്യം അനുവദിച്ചിരുന്നു.