തൃശൂര്‍: തൃശൂര്‍ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. 20 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്. മുഖ്യപ്രതി പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കോണ്ടുപോയാണ് പീഡനത്തിനിരയാക്കിയതെന്നും പോലീസ് പറയുന്നു. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് കേസ്. യുവാവിന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു.
ആളൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കോണ്ടുപോയ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. ഇയാള്‍ പിന്നീട് തന്റെ സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കൈമാറി. 14 തവണ പീഡനത്തിനിരയായി എന്നാണ് പെണ്‍കുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.