ജോൺ അബർഹാം നായകനായ ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രം ‘മുംബൈ സാഗയുടെ’ ട്രൈലെർ പുറത്തിറങ്ങി. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രൈലെറിൽ ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിൽ കൂടുതലുള്ളത്. അധോലോകത്തിനു സ്വാധീനം കൂടുതലുണ്ടായിരുന്ന മുംബൈയുടെ പഴയ കാലത്തെയാണ് സിനിമ അവതരിപ്പിക്കുന്നത്. തെരുവുകളിൽ വളർന്ന് ഗ്യാങ്സ്റ്റർ ആയി മാറുന്ന അമർത്യ ബാബു എന്ന കഥാപാത്രത്തെയാണ് ജോൺ അവതരിപ്പിക്കുന്നത്.
സഞ്ജയ് ഗുപ്തയാണ് സംവിധാനം. ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി പോലീസ് വേഷത്തിൽ എത്തുന്നു. മഹേഷ് മഞ്ജ്‍രേക്കര്‍, സുനില്‍ ഷെട്ടി. ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. കൊറോണ സാഹചര്യത്തിൽ ചിത്രത്തിന്റെ തിയ്യറ്റർ റീലിസ് നീളുകയായിരുന്നു. മാർച്ച് 19 ന് ആണ് സിനിമയുടെ റിലീസ്.