ന്യൂഡൽഹി :സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 4.30ന് വാര്‍ത്താസമ്മേളനം വിളിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും.
കേരളം കൂടാതെ തമിഴ്‌നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നിവിടങ്ങളിലേയും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായിട്ടായിരിക്കും നടത്തുകയെന്നും വിവരം. ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ മൂന്നില്‍ അധികം ഘട്ടങ്ങളായും കേരളത്തില്‍ ഒന്നിലധികം ഘട്ടങ്ങളായും തെരഞ്ഞെടുപ്പ് ഉണ്ടാകും.
സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുമായി കേന്ദ്രം ചര്‍ച്ച നടത്തി കഴിഞ്ഞിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ബൂത്തുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായേക്കാം.