കോവിഡ് മഹാമാരിയിൽ നിന്നും എല്ലാവര്ക്കും സംരക്ഷണം നൽകാൻ തുണി മാസ്ക് നൽകുമെന്ന് പ്രഖ്യാപിച്ച രാജ്യമായിരുന്നു ബെൽജിയം .
എന്നാൽ ഇപ്പോൾ നേരെ യു ടേൺ എടുത്തിരിക്കുകയാണ് ബെൽജിയം സർക്കാർ .സൗജന്യമായി വിതരണം ചെയുന്ന തുണി മാസ്ക് അപകടകരമാകുമെന്നാണ് അധികൃതരുടെ പക്ഷം .
ബെൽജിയൻ സർക്കാർ വിതരണം ചെയ്ത 15 ദശലക്ഷം തുണി മാസ്ക് വിഷമയമാണെന്നു പഠനങ്ങൾ കണ്ടെത്തിയിരുന്നു .മാസ്കിൽ വെള്ളിയുടെ ചെറിയ അംശവും രാസപദാർദ്ധം ചേർന്ന മിശ്രിതവും കാണാമെന്നും പഠനങ്ങളിൽ നിന്നും വ്യക്തം .
അതേ സമയം വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടക്കുകയാണ് .18 ദശലക്ഷം മാസ്കുകൾക്കാണ് സർക്കാർ ഉത്തരവിട്ടത് ,എന്നാൽ വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല .ഇതിനോടകം 22 ,000 കോവിഡ് മരണങ്ങൾ രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .