ചെന്നൈ :മുതിർന്ന സി പി ഐ നേതാവും മുൻ എം പിയുമായ ഡി പാണ്ട്യൻ അന്തരിച്ചു .ചെന്നൈയിലെ രാജീവ് ഗാന്ധി മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം .88 വയസ്സുണ്ട് .കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
നീണ്ട കാലത്തേ രാഷ്ട്രീയ പാരമ്പര്യം ഉള്ള നേതാവാണ് അദ്ദേഹം .1989 ,91 തിരഞ്ഞെടുപ്പികളിലാണ് ഇദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് .1932 -ൽ മധുര ജില്ലയിലാണ് ജനനം .ഇംഗ്ലീഷ് ബിരുദമെടുത്ത അദ്ദേഹം 1962 വരെ അധ്യാപകൻ ആയിരുന്നു .