കണ്ണൂര്‍: പാപ്പിനിശേരിയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ കഞ്ചാവ് കേസ് പ്രതി വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ണപുരം സ്വദേശി ഷബീര്‍ ആണ് സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന് നിഷാദിനെ വെട്ടിയത്. ഷബീറിനെ പോലീസ് പിടികൂടി.
കണ്ണപുരം പാലത്തിന് സമീപം കരിക്ക് കച്ചവടം നടത്തുന്ന ഷബീര്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ പരിശോധനയ്ക്ക് എത്തിയത്. എന്നാല്‍ പരിശോധന നടത്തിയ നിഷാദിനെ ഷബീര്‍ കരിക്ക് വെട്ടുന്ന കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ കാലിനും പരിക്കേറ്റു.
ഉദ്യോഗസ്ഥനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണപുരം പോലീസ് എത്തിയാണ് ഷബീറിനെ പിടികൂടിയത്. ഇയാളില്‍ നിന്നും കഞ്ചാവും പോലീസ് പിടികൂടി.