പുതുച്ചേരി: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. വിശ്വാസ വോട്ടെടുപ്പില്‍ നാരായണ സ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
ബുധനാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ഔദ്യോഗിക അനുമതിയായത്.
ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫെബ്രുവരി 22നു രാജിവച്ചിരുന്നു.