മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് വ്യാപനം. സംസ്ഥാനത്തെ ഒരു സ്‌കൂളില്‍ 229 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. വാഷിം ജില്ലയിലെ സ്‌കൂള്‍ ഹോസ്റ്റലിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സ്‌കൂളും പരിസരവും കണ്ടെയ്ന്റമെന്റ് സോണായി പ്രഖ്യാപിച്ചു.
327 വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. അമരാവതി, ഹിംഗോളി, നാന്ദേഡ്, വാഷിം, ബുള്‍ദാന, അകോല എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് രോഗം പിടിപെട്ടത്. അതേസമയം, 24 മണിക്കൂറിനിടെ 8800 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.